Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ദാമ്പത്യത്തിന്

astro-marriage-001

എല്ലാവർക്കും വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ഒരുപാടു സ്വപ്നങ്ങൾ ഉണ്ടാകും. മക്കളുടെ വിവാഹത്തിനായി രക്ഷിതാക്കൾ ഒത്തിരി ഒരുക്കങ്ങളാണു നടത്തുന്നത്. ഒരു കല്യാണം നടന്നുകിട്ടാൻ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. സാമ്പത്തികം, തൊഴിൽ, സൗന്ദര്യം, കുടുംബം, ജാതി, മതം, ജാതകം എല്ലാ പൊരുത്തങ്ങളും നോക്കിയും അല്ലാതെയും വിവാഹം നടക്കുന്നു. കൂടാതെ പ്രേമവിവാഹങ്ങളും.

ഇത്രയും തയാറെടുപ്പുകളോടെ നടന്ന വിവാഹം നല്ല നിലയിൽ നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്. പൊരുത്തങ്ങൾ മാത്രം ഉണ്ടായതുകൊണ്ടു കാര്യമായില്ല. പൊരുത്തമില്ലാത്തവരും ഉള്ളവരും സന്തോഷമായി കഴിയും. മറ്റൊരു കൂട്ടർക്ക് അതു സാധിക്കുന്നില്ല. എന്താണു കാരണം?

നാം നമ്മുടെ ഉത്തരവാദിത്തങ്ങൾ ചെയ്യുന്നുണ്ടോ? ഉണ്ടെന്നു തന്നെയാണ് ഓരോരുത്തരും കരുതുന്നത്. എന്നാൽ യഥാർ‌ഥത്തിൽ‌ പലരും അതു ചെയ്യുന്നില്ല. നമ്മുടെ കുടുംബാംഗങ്ങളോട്, എന്താണ് ആഗ്രഹം എന്നു നാം ചോദിക്കാറില്ല, മനസ്സിലാക്കാറുമില്ല. നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അത് അവർക്കു സംതൃപ്തി നൽകും എന്നു കരുതിയാണു പലരും പലതും ചെയ്യുന്നത്. പലർക്കും മനസ്സമാധാനമില്ല, ടെൻഷനാണ്, ജോലിത്തിരക്കാണ്, ഉത്തരവാദിത്തങ്ങൾ ഏറെയാണ്. എന്തിനു വേണ്ടി, ആർക്കു വേണ്ടി? ആരും ആലോചിക്കുന്നില്ല. നിത്യവും തിരക്കു കൂടിക്കൊണ്ടേയിരിക്കുന്നു. കുടുംബത്തിനു വേണ്ടി മാത്രം സമയമില്ല.

ഉണ്ണാനും ഉറങ്ങാനും പിന്നെ കുറച്ചു ടിവി കാണാനുമുള്ള സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണു വീട്. ഒരു ദിവസം തിരിച്ചറിയും അന്ന് പക്ഷേ സമയം വൈകിയിരിക്കും. ആരോഗ്യവും യൗ‌വനവും പണവും ഉള്ളപ്പോൾ ചെയ്യേണ്ടതും കാണേണ്ടതും ആസ്വദിക്കേണ്ടതും ഒക്കെ അതതു സമയത്തു ചെയ്യണം. വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം ആളുകൾ മനസ്സമാധാനത്തിനു വേണ്ടി നെട്ടോട്ടം ഓടുകയാണ്. കുറച്ചു സമയം കുടുംബത്തിനായി ചെലവാക്കുക. കുറച്ചു സമയം സംസാരിക്കുക പ്രശ്നങ്ങൾ താനേ മാറും. സുഖവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾ‌ക്കു തന്നെയാണ്.

ലേഖകൻ

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com...

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.