Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടസന്താനം ജനിക്കാനും വഴിയുണ്ട്!

ജ്യോതിഷം

നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ഇഷ്ടസന്താനലബ്ധിക്കുള്ള ചില മാർഗ്ഗങ്ങൾ ആചാര്യന്മാർ നിർദേശിച്ചിട്ടുണ്ട്. പക്ഷേ ഇതു സാധ്യമാകണമെങ്കിൽ ആത്മനിയന്ത്രണം അത്യാവശ്യമാണ്. അങ്ങനെയുള്ള നവദമ്പതിമാർക്ക് മനസ്സിനിണങ്ങിയ കുഞ്ഞു ജനിക്കാനുള്ള 

ചില നിർദേശങ്ങൾ ഇതാ

മാസമുറ അഥവാ ആർത്തവാരംഭം മുതൽ 16 ദിവസം വരെയാണു ഋതുകാലം അഥവാ  ആർത്തവകാലം. 

ഇതിൽ ആർത്തവത്തിലെ ആദ്യ നാലു ദിവസങ്ങൾ സ്ത്രീപുരുഷ ബന്ധം പാടില്ല. ഈ ജ്യോതിഷ പ്രമാണത്തില്‍ നിന്നായിരിക്കാം  തൊട്ടുകൂടാ എന്ന രീതിയിൽ ആർത്തവം വന്ന സ്ത്രീ മാറികിടന്നിരുന്നത്.  ആദ്യത്തെ മൂന്നു ദിവസത്തിനിടയിൽ ബന്ധപ്പെട്ട് കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞിനെ ജനിപ്പിച്ചവർക്ക് അതീവ ദുഃഖം ഉണ്ടാകും. നാലാം ദിവസം ബന്ധപ്പെട്ടു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞ് അൽപായുസ്സായി മാറും. അഞ്ചാം ദിവസം ബീജധാരണം നടന്നാൽ സ്ത്രീ സന്താനവും ആറാം ദിവസം പ്രശസ്തനായിത്തീരുന്ന 

ആൺസന്താനവും ജനിക്കും.  ഏഴാംദിവസം ബന്ധപ്പെട്ടു കുഞ്ഞു ജനിച്ചാൽ അത് സ്ത്രീസന്താനമാകുകയും ആ കുഞ്ഞിനു സന്താനമില്ലാതെ വരികയും ചെയ്യും. എട്ടാംദിവസം ബന്ധപ്പെട്ടു കുഞ്ഞു ജനിച്ചാൽ സമ്പൂർണനല്ലാത്ത ശാരീരിക മാനസിക വികലതയുള്ള കുഞ്ഞു ജനിക്കും. ഒൻപതാം ദിവസം ബീജധാരണം നടന്നാൽ അതീവയോഗ്യതയുള്ള പുത്രിയാണ് ഉണ്ടാകുക.

പത്താം ദിവസത്തെ ബന്ധപ്പെടലിൽ കു‍ഞ്ഞ് ജനിച്ചാൽ പ്രതാപിയായ  ആൺകുട്ടിയും പതിനൊന്നാം ദിവസം ബീജധാരണം നടന്നാല്‍ വൈകല്യമുള്ള പുത്രിയും ജനിക്കും. പന്ത്രണ്ടാം ദിവസത്തെ ബന്ധപ്പെടൽ ജനനത്തിന് ഇടയായാൽ ഐശ്വര്യമുള്ള പുത്രൻ ഉണ്ടാകും. പതിമൂന്നാം ദിവസമായാൽ കുലനാശിനിയായ പുത്രി, പതിനാലാം ദിവസമായാൽ ആദരണീയ ജീവിതം നയിക്കുന്ന പുത്രൻ, പതിനഞ്ചാം ദിവസം പിറവിക്ക് കാരണമായാൽ കുലമഹിമ ഉണ്ടാക്കിത്തീർക്കുന്ന പുത്രി, പതിനാറാം ദിവസത്തിൽ ബീജധാരണം നടന്നാൽ അതീവ ഗുണവാനായ പുത്രൻ എന്നിവരാണു ജനിക്കുക എന്ന് ആചാര്യന്മാർ ജ്യോതിഷഗ്രന്ഥങ്ങളിലെ സന്താനചിന്തയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.