Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളംവെയിൽ കൊണ്ടാൽ കഷ്ടകാലം മാറുമോ?

astro-time ആദിത്യദശാകാലത്ത് പുലരും മുമ്പേ ഉണരുന്നതു പോലെ തന്നെ പ്രധാനമാണ് ഇളവെയിൽ ഏൽക്കുന്നതും. രാവിലെ ഇരുപത് മിനിറ്റെങ്കിലും ഇളവെയിൽ കൊളളുക.

നേരം നന്നാക്കാൻ കഴിയുമോ? വിധിയെ പൂർണമായി മാറ്റിയെഴുതാമെന്ന് പറയുന്നില്ലെങ്കിലും ഓരോ ദശാകാ ലങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കി അതിന് അനുസരിച്ചുളള ജീവിത ശൈലി രൂപപ്പെടുത്തണമെന്നാണ് ജ്യോതിഷം നിർദേശിക്കുന്നത്. ഓരോ കാല ത്തെയും ദോഷങ്ങൾ പരിഹരിക്കാനുളള വിധി ജ്യോതി ഷം പകരുന്ന വിശ്വാസ മാർഗത്തിലുണ്ട്.

ശുക്രനാണ് എന്ന് കരുതി നല്ല കാലം ആയിരിക്കണമെന്നില്ല. ശനിയാണ് എന്ന് കരുതി മോശം ആവണമെന്നു മില്ല. ജാതകത്തിലെ ഗ്രഹസ്ഥാനം അനുസരിച്ചാണ് ഓരോ ദശാകാലത്തെയും ഫലങ്ങൾ. ഒമ്പതു ദശാകാല ങ്ങളായി 120 വർഷമാണ് പുരുഷായുസ്സ്. ഓരോരുത്ത രുടെ ജീവിതത്തിലും ഇത് കടന്നു പോകുന്നത് ഓരോ ക്രമത്തിൽ. ദശാകാലങ്ങളുടെ സ്വഭാവവും പരിഹാര ങ്ങളും പൊതുവായി സൂചിപ്പിക്കാം. സൂക്ഷ്മ നിർദേശ ങ്ങൾക്ക് ഗ്രഹനില നോക്കണമെന്ന് അറിയാമല്ലോ. ഇനി കാലം അറിഞ്ഞ് ജീവിക്കാം, നല്ല നേരം നിങ്ങളിൽ നിറയട്ടെ.

ആദിത്യദശയിൽ ഇളവെയിൽ കൊളളുക

ഗ്രഹസ്ഥാനങ്ങളിൽ സൂര്യൻ പിതാവാണ്. ജാതകത്തിൽ സൂര്യൻ ബലവാനായി ആണ് കാണപ്പെടുന്നതെങ്കിൽ സൂര്യ ദശാകാലത്ത് പദവികളിൽ ഉയർച്ച, പ്രശസ്തി, നല്ല പ്രവർത്തനശേഷി എന്നിവയാണ് ഫലം. ആദിത്യൻ അനിഷ്ട സ്ഥാനത്ത് നിന്നാൽ ഈ ദശാകാലത്ത് നേത്രരോഗങ്ങൾക്കു സാധ്യത ഉണ്ട്. പിതാവിനും ഭാര്യയ്ക്കും മക്കൾക്കും രോഗദുരിത സാധ്യത. ജാതകത്തിൽ സൂര്യൻ ദുർബലനായിരിക്കുന്ന വ്യക്തിക്ക് ആത്മവിശ്വാസം കുറവായിരിക്കും. അകാരണമായി മറ്റുളളവരെ ഭയക്കുന്ന കൂട്ടരാകും ഇവർ. പ്രബലന്റെ ആശ്രിതനായി കഴിയാനായിരിക്കും ഇവർക്കു താൽപര്യം. ജാതകത്തിൽ ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ സൂര്യന് ഉണ്ടാകുന്നത് നന്നല്ല.

ചതയം, ഉത്തൃട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം ഈ നക്ഷത്രക്കാർക്ക് ആദിത്യദശ പൊതുവേ നന്നല്ലെന്ന് കരുതപ്പെടുന്നു. ഗ്രഹദോഷ പരിഹാരങ്ങൾ ദശാകാലം തുടങ്ങുമ്പോൾ തന്നെ ആരംഭിക്കാം.

ജീവിതരീതി : ആദിത്യദശാകാലത്ത് പുലരും മുമ്പേ ഉണരുന്നതു പോലെ തന്നെ പ്രധാനമാണ് ഇളവെയിൽ ഏൽക്കുന്നതും. രാവിലെ ഇരുപത് മിനിറ്റെങ്കിലും ഇളവെയിൽ കൊളളുക. പ്രവൃത്തികൾക്ക് കഴിയുന്നതും മറ്റുളളവരെ ആശ്രയിക്കാതിരിക്കുക. ഈ ദശാകാലയള വിൽ മദ്യ, മാംസാദികൾ ഒഴിവാക്കുന്നതാകും നല്ലത്.

പൂജകൾ : ചുവന്ന പൂക്കളാണ് ആദിത‌്യ പൂജയ്ക്ക് നല്ലത്. മേടമാസത്തിലെ ഞായറാഴ്ചകൾ, മേടം 10, ജന്മനക്ഷത്ര ദിവസം ഇവയിൽ ആദിത്യ ക്ഷേത്രദർ ശനവും ആദിത്യപൂജയും നടത്താം. സൂര്യൻ അനിഷ്ട സ്ഥിതിയിലുളളവർ തുലാമാസത്തിൽ ആദിത്യപൂജ നടത്താതിരിക്കുന്നതാണ് നല്ലത്. ആദിത്യ ദോഷശാന്തി ക്കായി ശിവപൂജ നല്ലതാണ്. ജന്മനക്ഷത്ര ദിവസം ശിവ ക്ഷേത്രത്തിൽ കഴിയാവുന്ന വഴിപാട് നടത്താം. പ്രദോഷം, ധനുമാസത്തിലെ തിരുവാതിര വ്രതം ഇവ അനുഷ്ഠിക്കാം.

വസ്ത്രധാരണം : ആദിത്യദശയിൽ കഴിയുന്നതും കാവി നിറം നല്ലത്. ചുവപ്പും ധരിക്കാമെന്ന് വിധിയുണ്ട്. എല്ലാ ദിവസവും സാധിച്ചില്ലെങ്കിലും ജന്മനക്ഷത്രദിനവും ഞായറാഴ്ചയും ഈ നിറങ്ങളിലുളള വസ്ത്രം ധരിച്ച് സൂര്യക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ദർശനം നടത്താം.

പുഷ്പധാരണം : ചുവപ്പാർന്ന പുഷ്പങ്ങളാണ് ആദിത്യകാലത്ത് അണിയേണ്ടത്. ഉദാഹരണം : ചെന്താമര, തെച്ചി.

വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. ബാലകൃഷ്ണ വാരിയർ
(റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)
അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: