Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനുവരി 26 മുതൽ ഒക്ടോബർ 31 വരെ കരുതലിന്റെ നാളുകൾ, സൂക്ഷിക്കണം!

january

2017 ജനുവരി 26 മുതൽ (1192 മകരം 14) 2017 മേയ് 31 വരെ (1192 ഇടവം 17) വിന വിതച്ച് വിന കൊയ്യാൻ സാധ്യതയുള്ള ഒരു കാലമാണ്. ഇതിന്റെ അലയൊലികൾ 2017 ഒക്ടോബർ അവസാനം വരെ നിലനിൽക്കും. ഈ കാലയളവിൽ ഗ്രഹങ്ങൾ സാധാരണയിൽ കൂടുതൽ രാശി മാറുകയും വക്രസ്വഭാവം കാണിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും വിപരീതോർജം വികിരണം ചെയ്യുന്നതുമായ ഒരു കാലമാണ്.

2017 ജനുവരി 26ന് ശനി വൃശ്ചികത്തിൽ നിന്നും ധനുവിലേക്കും അവിടെനിന്നും മിഥുനം 7–ാം തിയതി അതായത് ജൂൺ 21ന് വീണ്ടും ശനി വക്രമായി (പിന്നോട്ട്) വൃശ്ചികത്തിലേക്കും വരുന്നു. ജനുവരി 26 ന് തന്നെ ശുക്രൻ കുംഭത്തിൽനിന്നും മീനത്തിലേക്കും കടന്ന് മേയ് 31 ന് വരെ ആ രാശിയില്‍ തുടരുകയും പിന്നീട് മാത്രം മേടം രാശിയിലേക്ക് പോവുകയും ചെയ്യും. ഈ കാലയളവിൽ കടുത്ത ഗുരുശുക്ര ദൃഷ്ടി ദോഷമുള്ള കാലമാണ്.

ചൊവ്വയും മകരം 7ന് അതായത് ജനുവരി 20 ന് മീനത്തിലേക്ക് വരുന്നു. ശനിയുടെ വക്രസ്വഭാവവും ചൊവ്വാ കേതു രാഹു ബന്ധവും ശനിയെ എടുത്ത അതായത് ശനി രാശിയിൽ നിൽക്കുന്ന ചൊവ്വയും ചൊവ്വാ രാശിയിൽ നിൽക്കുന്ന ശനിയും ശുക്രനോട് ചേരുന്ന ചൊവ്വയും ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴത്തെ ഗുരു നോക്കുന്നതും രാഹുവിനെ ശനി ദൃഷ്ടി ചെയ്യുന്നതും ജൂൺ 21 മുതൽ ചൊവ്വ ശനിയെ ദൃഷ്ടിചെയ്യുന്നതും എല്ലാം വിപരീതോർജം വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല.

അതിനാൽ 2017 ഒക്ടോബർ തീരുന്നതുവരെ അടങ്ങി ഒതുങ്ങി മുന്നോട്ട് പോയാൽ വിപരീതഫലം കുറയും. ആളാകാൻ ശ്രമിച്ചാൽ ആപത്ത്. മർക്കടസ്യ സുരാപാനം – കുരങ്ങ് ജന്മനാൽ ചപലം. അതു കള്ളും കൂടി കുടിച്ചാലോ. അങ്ങനെയുള്ള അവസ്ഥ. സമയം മോശം അതിന്റെ കൂടെ മനുഷ്യൻ വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ചാലോ? സംഗതി കൊഴുക്കും. കൊഴുത്ത് കൊഴുത്ത് പഴുപ്പടിക്കും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം

നെടുമങ്ങാട് പി.ഒ.

തിരുവനന്തപുരം, കേരള

പിൻ – 695541

ഫോൺ : 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.