Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴം പന്ത്രണ്ടിൽ...ഭാഗ്യം ഇല്ലാതാകുമോ?

ജ്യോതിഷം

ഒരു വ്യക്തി വളരെ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും ഗുണപരമായ മാറ്റങ്ങളും, സാമ്പത്തിക ഉന്നതിയും അനുഭവപ്പെടാതിരുന്നാൽ പറയപ്പെടുന്ന ഒരു ഭാഷാ പ്രയോഗമാണ് ‘ആളൊരു 12–ാം വ്യാഴക്കാരനാ’ 12–ാം വ്യാഴം കുലം മുടിക്കും’ എന്നും ഉണ്ട്. ജാതകത്തിലെ ഭാഗ്യം, അവസരം, അനുഭവ യോഗം എന്നിവയുടെ കാര ഗ്രഹമാണ് വ്യാഴം. ധന സൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. ജാതകത്തിൽ വ്യാഴം 6–8–12 രാശികളിൽ ലഗ്നാൽ നിൽക്കുന്നതും, ചന്ദ്രനാൽ നിൽക്കുന്നതും ഗുണപ്രദമല്ല. ഈ വ്യാഴം ശത്രുരാശികളിൽ നിന്നാല്‍ കൂടുതൽ അപകടം.

വ്യാഴം 6 ൽ നിന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം ധനനാശം. ആതുര സേവന രംഗത്ത് പ്രവർത്തനം, നിയമപരമായ പ്രതിസന്ധികൾ, കുടുംബ ബാധ്യതകൾ മൂലം ധനനഷ്ടം, ആഭിചാര പ്രയോഗത്താൽ നാശം. പരിഹരിക്കപ്പെടാത്ത ദുരിതങ്ങൾ, ശത്രുശല്യം, ദൈവാധീനം ഇല്ലായ്മ എന്നിവ ഫലം.‌

വ്യാഴം 8 ൽ നിന്നാല്‍ നിരന്തരമായ കട ബാധ്യതകൾ മറ്റുളളവരുടെ ധനം കൈകാര്യം ചെയ്യുന്നത് വഴി സാമ്പത്തിക നേട്ടങ്ങൾ തുടര്‍ന്ന് ബാദ്ധ്യതകൾ മൂലം നാശം, കുടുംബത്തിന് നാശം, നിരന്തരമായ കടക്കെണികൾ, നിയമപ്രശ്നങ്ങൾ, ജയിൽ വാസം, ബന്ധനാവസ്ഥ, കുടുംബ ബാധ്യതകളുടെ ഫലമായ ശത്രുതകൾ, ബാധ്യതകള്‍ മൂലം സ്ഥലം വിട്ടു പോകേണ്ട അവസ്ഥ, ദേശാടനം എന്നിവ ഫലം.

പന്ത്രണ്ടിൽ വ്യാഴം ജീവിത പ്രതിസന്ധികൾ മൂലം പ്രവാസ ജീവിതം. നാട്  വിട്ട് പോകല്‍, കുടുംബത്തിന്റെ ആണിക്കല്ല് വരെ ഇളക്കി വിൽക്കുന്ന ഗതികെട്ട അവസ്ഥ. പാരമ്പര്യ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകുന്നത് കാണേണ്ടി വരിക, ഭാര്യ, ബന്ധുക്കൾ, സുഹൃത്തുക്കൾ, മക്കൾ എന്നിവർ ചതിയിൽപ്പെടുത്തു ക, ആര്‍ഭാട ജീവിതത്താൽ നാശം,അഴിമതിക്കേസുകളിൽപ്പെട്ട് നാശം, അഴിമതിക്കേസുകളിൽപ്പെട്ട് നാശം, തട്ടിപ്പ് സംഘങ്ങളിൽ ചെന്നു പെട്ട് ധനനാശം, ഒറ്റപ്പെടൽ, ഭീഷണി, ദുരിതം നിറഞ്ഞ വാർദ്ധക്യം, ദൈവാധീനം തീരെ ഇല്ലാത്ത അവസ്ഥ എന്നിവ ഫലം.

എന്നാൽ വ്യാഴം സ്വന്തം രാശികൾ ആയ ധനു, മീനം മിത്രരാശികൾ ആയ മേടം, കർക്കിടകം, (ഉച്ചരാശി) ചിങ്ങം, വൃശ്ചികം എന്നീ രാശികളിൽ ആണ് നിൽക്കുന്നത് എങ്കിൽ ദോഷം കുറയും. ചന്ദ്രനോട് ഒപ്പം ചേർന്ന് ഗുരചന്ദ്രയോഗം (ഗജകേസരിയോഗം) ഗുരമംഗളയോഗം (ഗുരു+ചൊവ്വ) മൗഡ്യം ഇല്ലാത്ത ഗുരു + രവിയോഗം എന്നിവ വന്നാൽ ദോഷം കുറയും. രാഹുവും, ഗുരുവും ചേർന്നാൽ ഗുരു ചണ്ഡാല യോഗം എന്നു പറയും. ഒരു പ്രവൃത്തിയും ചെയ്യാതെ അലസജീവിതം, ഭക്ഷണം, ഉറക്കം എന്നിവ മാത്രം ജീവിത ലക്ഷ്യം. 6–8–12 ൽ നിൽ ക്കുന്ന വ്യാഴം മൗഡ്യം, നീചം, ഗ്രഹണം എന്നീ അവസ്ഥകളെ പ്രാപിച്ചാൽ ദുരിതം കൂടും.

വ്യാഴ ദോഷത്തിന് ജ്യോതിഷ പരിഹാരങ്ങൾ

വിഷ്ണു സഹസ്രനാമ ജപം, ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗ്യ സൂക്ത അ‍ർച്ചന, തൃപ്പടിക്ക് മുന്നില്‍ നെയ്യ് വച്ച് നമസ്കരിക്കുക. വ്യാഴാഴ്ച തോറും നെയ്യ് വിളക്ക്. ഭാഗവതത്തിലെ പ്രഹ്ളാദന്റെ നരസിംഹ സ്തുതി ദിവസേന / വ്യാഴഴ്ച തോറും പാരായണം ചെയ്യുക. മഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വീടിന് ചുറ്റും മഞ്ഞ പുഷ്പങ്ങൾ ഉളള ചെടികൾ നട്ട് വളർത്തുക. ജാതക പരിശോധന നടത്തി മഞ്ഞ പുഷ്യരാഗം, ഗോൾഡൻ ടോപ്പാസ് എന്നീ രത്നങ്ങൾ ധരിക്കുക. മഞ്ഞ കലർന്ന വസ്ത്രം ധരിക്കുക എന്നിവ പൊതുവിൽ നിർദ്ദേശിക്കുന്നു.

വിശേഷ ക്ഷേത്ര പരിഹാരം

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കയറും, കുമ്പളങ്ങയും ആയി പടിഞ്ഞാറെ നടവഴി പ്രവേശിച്ച് കിഴക്കേനടയിലെ കൊടിമര ചുവട്ടിലെ ഭണ്ഡാരത്തിനു മുകളിൽ കയറും കുമ്പളങ്ങയും ഭക്തിപൂർ‌വ്വം സമർപ്പിച്ച് ജാതക‌ത്തിലെ വ്യാഴദോഷം തീർത്ത് അനുഭവയോഗം ഉണ്ടാക്കിത്തരണമേ എന്ന് ഭഗവാനോട് പ്രാർ ത്ഥിക്കുക. തുടർന്ന് നമസ്കരിക്കുക. ശേഷം 4 പ്രദക്ഷിണം, പ്രദക്ഷിണ വഴിയിൽകൂടി നടത്തുക. എന്നിട്ട് ദർശനം നടത്തുക. തുടർന്ന് യഥാശക്തി വഴിപാടുകൾ നടത്തുക. ശേഷം ഭഗവതി നടവഴി പുറത്ത് പോകുക. ഈ അനുഷ്ഠാനം ഒരു തവണ നടത്തിയാൽ മതിയാകും. വർഷം തോറും നടത്തിയാൽ അത്യുത്തമം. യശോദാത്മാവ് ഭഗവാനെ ബാല്യകാലത്ത് ഉരലിൽ കെട്ടിയിട്ടതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ചടങ്ങ് എന്ന് പറയപ്പെടുന്നു. ഭാഗവതത്തിലെ പ്രധാന  കഥാഭാഗം ആണ് ഇത്. ജാതകത്തിലെ വ്യാഴദോഷം, ശനിദോഷം എന്നിവ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പരിഹരിക്കപ്പെടും എന്ന് വിശ്വാസം. ജാതക ഗ്രഹനിലയിലെ ദോഷവശങ്ങളെ നിർവീര്യ മാക്കാൻ ഗുരുവായൂരപ്പന് സാധിക്കും. ഈ വിഷയത്തിൽ നിരവധി അനുഭവസ്ഥർ ഉണ്ട്. ആർക്കും സ്വീകരിക്കാവുന്ന ഒരു പരിഹാരമാർഗ്ഗം വ്യാഴപ്രീതി വരാൻ വിഷ്ണുപ്രീതി വരുത്തുക.

ലേഖകൻ

ആർ. സഞ്ജീവ് കുമാർ P.G.A

ജ്യോതിസ് ആസ്ട്രോളജിക്കൽ : റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർ വശം

തൈക്കാട് പി.ഒ. തിരുവനന്തപുരം–14

ഫോൺ– 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: