Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാശി മാറുന്ന വ്യാഴം

Astrology Vyazhamattom

2015 ജൂലൈ 14 രാവിലെ 5.30 വ്യാഴം കർക്കടകരാശിയിൽനിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്. 2016 ആഗസ്റ്റ് 16 വരെ വ്യാഴം ചിങ്ങം രാശിയിൽ ഉണ്ടായിരിക്കും. ഈ വർഷം വ്യാഴത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്നാമതായി ചിങ്ങത്തിലെ വ്യാഴത്തിന് പൊതുവിൽ ബലക്കുറവാണ് എന്നാണ് പ്രമാണം. അതിലുപരി വൃശ്ചികം രാശിയിൽ നിൽക്കുന്ന ശനി ബലവാനായി വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നു. കൂടാതെ 2016 ജനുവരി 29-ാം തീയതി രാഹു രാശി സംക്രമണം നടത്തി ചിങ്ങത്തിലേക്ക് കടക്കും. അപ്പോൾ ശനി രാഹുവിനേയും വ്യാഴത്തേയും ഒരുമിച്ചു നോക്കും.

2015 സെപ്തംബർ 30ന് ശുക്രൻ ചിങ്ങത്തിലേക്ക് എത്തും. 2015 സെപ്തംബർ 15 ചൊവ്വയും ചിങ്ങത്തിലെത്തും. ഈ കാലയളവിൽ കുംഭത്തിൽ നിൽക്കുന്ന കേതുവിനെ ശനിയുടെ ദൃഷ്ടിയുള്ള വ്യാഴനും ശുക്രനും ചൊവ്വയും ദൃഷ്ടി െചയ്യും. ഈ കാലയളവുകളിൽ സാധാരണനിലയിലല്ലാത്ത വികാരഭേദം ജീവജാലങ്ങളിലും, പ്രകൃതിയിലും, ഭരണ രാഷ്ട്രീയ രംഗത്തും ഉണ്ടാകും. വ്യാഴത്തിന് സ്വയം നൽകാൻ കഴിയുന്ന ഗുണദോഷങ്ങൾക്ക് വ്യത്യാസം വരാം. 2015 സെപ്തംബർ 15 മുതൽ 2015 നവംബർ 03 വരെ ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കി നിർത്തുന്നതുപോലും നന്നായിരിക്കും. കാരണം ഗ്രഹയോഗവും, ദൃഷ്ടിയും കാരണം കാര്യങ്ങൾ ഉദ്ദേശിക്കുന്നിടത്ത് നിന്ന് തെന്നിമാറി ദോഷത്തിൽ എത്തിച്ചേരും.

ഭാരതത്തിന്റെ തന്നെ പൊതുജാതകത്തിൽ ഈ കാലയളവ് അത്ര പന്തിയായിരിക്കില്ല. ഇന്നത്തെ സുദൃഢമായ ഭരണസംവിധാനങ്ങളും, രാഷ്ട്രീയ ബന്ധങ്ങളും കെട്ടഴിഞ്ഞു മറ്റൊരു ദിശയിലേക്ക് കാര്യങ്ങൾ നീങ്ങാം. ഇങ്ങനെ ചിന്തിക്കുമ്പോൾ ഒരു രീതിയിലുള്ള ഗോചരഫലമോ, ഗ്രഹഫലമോ വ്യാഴത്തിന് തരാൻ സാധിക്കാത്ത വിധം കുറെക്കാലം ഒരു കുടുക്കിൽ പെട്ടാണ് വ്യാഴത്തിന്റെ നില എന്നുകൂടി അറിഞ്ഞിരിക്കുന്നത് നന്ന്.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരള

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.