Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിയുഗ പാപമുക്തിക്കായി ഹരേ രാമ...

ഹരേ രാമ

കലിയുഗത്തിൽ മനുഷ്യ മനസ് ചിന്താശേഷി കുറഞ്ഞ് മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരിക്കും. മലിനമായ മനസിൽ ദുഷ്ചിന്തകൾ കടന്നു കൂടുകയും മനുഷ്യനെ തെറ്റായ പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും.ദുഷ്പ്രവൃത്തികൾ ചെയ്തു പിന്നീട് പാശ്‌ചാത്തപിക്കാൻ ഇടയാകുന്നതിലും നല്ലതല്ലേ ഉത്തമമായ ജീവിതം നയിക്കുന്നത്. നിത്യേനയുളള നാമജപത്തിലൂടെ മാത്രമേ മനസിലെ മാലിന്യം നീക്കി ശുഭചിന്തകൾ നിറയ്ക്കാൻ സാധിക്കുകയുളളൂ. ലൗകിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും നല്ല  ഭക്തി മാർഗ്ഗമാണ് നാമജപം.

ഒരിക്കൽ നാരദ മഹർഷി ബ്രഹ്മാവിനെ സമീപിച്ച് ‘‘ഏവർക്കും കഷ്ടത നല്‍കുന്ന ഈ കലിയുഗ ദുരിതത്തിൽ നിന്നു മുക്തി നേടുന്നതെങ്ങനെ’’ എന്നു ചോദിച്ചു. ഇതു കേട്ട ബ്രഹ്മാവ് കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’ എന്നുളളതാണെന്ന് ഉപദേശിച്ചു. ഭഗവാന്റെ ഈ 16 നാമങ്ങൾ ഭക്തിയോടെ ജപിച്ചാൽ മനസ് സൂര്യനെ പോലെ തെളിഞ്ഞതാകും. ഈ മന്ത്രം ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളോ നിയമങ്ങളോ പാലിക്കേണ്ടതില്ല.ഏതു സമയത്തും ഭക്തിയോടെ ചൊല്ലാവുന്ന മന്ത്രമാണിത്.  എല്ലാ വിധ പാപങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും.

മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തിൽ ഗ്രഹപ്പിഴകളായി നമ്മെ ബാധിക്കുന്നത്. ഭക്തിയോടെ ഈ മഹാമന്ത്രം നിത്യവും ജപിച്ചാൽ  ഗ്രഹപ്പിഴകളിൽ നിന്നും മോചനം നേടുകയും ശിവഭക്തന്മാർ  ശിവലോകത്തിലും വിഷ്ണു ഭക്തന്മാർ വിഷ്ണുലോകത്തിലും  എത്തിച്ചേരും എന്നാണ് വിശ്വാസം.  മനസിലെ ആകുലതകളെയും നിരാശാഭാവത്തെയും ഒരു പരിധിവരെ കുറച്ച് ശുഭാപ്തി വിശ്വാസം നിറയ്ക്കുവാൻ  ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും.

Your Rating: