Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയദോഷം കുറയാൻ പുഷ്പങ്ങൾ

സമയം മോശമാകുമ്പോൾ ചെയ്യുന്നതൊക്കെ പിഴയ്ക്കും. അടിക്കടി ഉണ്ടാകുന്ന ഇത്തരം പിഴവുകൾ ആത്മവിശ്വാസം പോലും തകർക്കും. പരിഹാരത്തിനായി ഉടനെ ജ്യോത്സ്യനെ കാണാൻ പലർക്കും സാധ്യമല്ല. അതുകൊണ്ട് ദൈവാധീനം വർധിപ്പിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഓരോ ദശയിലും ആ ഗ്രഹത്തെയാണു കൂടുതലായി പ്രീതിപ്പെടുത്തേണ്ടത്. സൂര്യപ്രീതിക്കും ചൊവ്വാപ്രീതിക്കും ചുവന്ന നിറത്തിലുള്ളതും ചന്ദ്രനും ശുക്രനും വെളുത്തതും ശനിക്കു കറുത്തതും കടുംനീലയും വ്യാഴത്തിനു മഞ്ഞയും ബുധനു പല നിറത്തിലുള്ളതും ആയ പുഷ്പങ്ങൾ സ്വീകരിക്കാം. കേതുവിനു ചൊവ്വയുടെയും രാഹുവിനു ശനിയുടെയും പുഷ്പങ്ങൾ സ്വീകരിക്കാം. ദോഷമകറ്റാൻ ആഗ്രഹിക്കുന്ന ഗ്രഹത്തിന്റെ പൂക്കൾ കൊണ്ട് അർച്ചന, പൂജ,പുഷ്പാഭിഷേകം എന്നിവ നടത്തുന്നതു നല്ലതാണ്.

അതുപോലെ ഓരോ ഗ്രഹത്തിനും നിർദേശിച്ചിട്ടുള്ള രത്നങ്ങൾ മോതിരം, മാല, വള, വാച്ച് എന്നിവയിലായി ധരിക്കാവുന്നതാണ്. ഇതു ശരീരത്തിൽ ധരിക്കാൻ താൽപര്യമില്ലാത്തവർക്ക് സദാ ഇടപെടുന്ന മുറിയിൽ വച്ച് ഇടയ്ക്കിടെ കാണുകയും എടുത്തു പെരുമാറുകയും ചെയ്യുന്നതു ഗുണം ചെയ്യും.സൂര്യനു മാണിക്യം, ചന്ദ്രനു മുത്ത്, ചൊവ്വയ്ക്ക് പവിഴം, ബുധനു മരതകം, വ്യാഴത്തിനു പുഷ്യരാഗം, ശുക്രനു വൈരം, ശനിക്ക് ഇന്ദ്രനീലം, രാഹുവിനു ഗോമേദകം, കേതുവിനു വൈഡൂര്യം എന്നിങ്ങനെയാണു രത്നങ്ങൾ.

നേരത്തേ സൂചിപ്പിച്ച പുഷ്പങ്ങളുടെ നിറത്തിലുള്ള വസ്ത്രം വാങ്ങി ദാനം ചെയ്യുന്നതും അന്നദാനം നടത്തുന്നതും ദോഷപരിഹാരത്തിനു നല്ലതാണ്.കൃത്യനിഷ്ഠ തെറ്റാതെ ദിവസവും രണ്ടു നേരമെങ്കിലും ഈശ്വരപ്രാർഥന നടത്തണം. ദുഷ്ടസംസർഗം ഒഴിവാക്കുകയും അപകട- അപവാദ സാഹചര്യങ്ങളിൽ ഇടപെടാതിരിക്കുകയും വാഗ്വാദത്തിനും കലഹത്തിനും തയാറാകാതിരിക്കുകയും വേണം. നിയമം കർശനമായി എല്ലാ കാര്യത്തിലും പാലിക്കാനും സമയ ദോഷമുള്ളവർ ശ്രദ്ധിക്കണം. ഉപവാസവും വ്രതവും മനോബലം വർധിപ്പിക്കും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരളം

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.