Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷത്തിലൂടെയല്ല രോഗപ്രതിരോധം

ജ്യോതിഷം

എന്റെ നക്ഷത്രം അശ്വതി. ജനനം 1979 സെപ്റ്റംബർ 10 (1155 ചിങ്ങം 25) തിങ്കൾ 4.30 എ.എം. എനിക്ക് കുറച്ചു വർഷങ്ങളായി ഗർഭാശയ സംബന്ധമായ (ഫൈബ്രോയ്ഡ്) അസുഖവും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പല മരുന്നുകളും മാറിമാറി കഴിച്ചിട്ടും യാതൊരു പുരോഗതിയും ഇല്ല. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഫൈബ്രോയ്ഡ് മാറാൻ എനിക്ക് ശസ്ത്രക്രിയ തന്നെ വേണമോ? ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും വിൽപന നടത്തി പുതിയ സ്ഥലവും വീടും വാങ്ങുവാൻ ആഗ്രഹിക്കുന്നു. ജാതകവശാൽ അതിന് അനുകൂല സമയമാണോ?

– കീർത്തന സുഭാഷ്,തൃശൂർ.

അശ്വതിയാണല്ലൊ നിങ്ങളുടെ നക്ഷത്രം. ഇപ്പോൾ ദശാസന്ധി എന്ന ദോഷമുണ്ട്...ആരോഗ്യപരമായി അൽപം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ്. സർജറി അത്യാവശ്യമാണെന്നും ഒഴിച്ചുകൂടാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ടെങ്കിൽ അതു ചെയ്യണം. ഒരാൾ മാത്രമാണു പറഞ്ഞതെങ്കിൽ മറ്റൊരാളോടു കൂടി ഒന്നു ചെക്കപ്പ് നടത്തുന്നതു നന്നായിരിക്കും. രോഗം വന്നാൽ അതിനു മതിയായ ചികിത്സകൾതന്നെ നടത്തണം. ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും രോഗപ്രതിരോധം നടത്താൻ കഴിയില്ല. ഈ സെപ്റ്റംബറിലാണ് നിങ്ങൾക്കു ദശാസന്ധി ഉള്ളത്. അതിനു മുൻപേ തന്നെ സർജറി നടത്തണമെങ്കിൽ അതാണ് ഉചിതം.

വീടു വാങ്ങുന്നതിനോ വയ്ക്കുന്നതിനോ 2017 പകുതിക്കു ശേഷമാണ് ഉത്തമം. ആ സമയം അൽപം പണം നഷ്ടം ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ്. ആ സമയത്തു വീടു നിർമാണം ആരംഭിച്ചാൽ പണം നഷ്ടപ്പെടും എന്ന ദോഷവും അനുഭവിക്കും. നിങ്ങൾക്കു വീടും ആകും.

Your Rating: