Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വസ്ഥമായി കഴിയാൻ യോഗമുണ്ടോ?

വാസ്തു

ഞങ്ങളുടെ വിവാഹം 2007 ജനുവരി ഒന്നിനായിരുന്നു. ഇതുവരെ കുഞ്ഞുങ്ങളുണ്ടായിട്ടില്ല. കുടുംബത്തിനുവേണ്ടി കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ പേരിൽ വീടോ സ്ഥലമോ ഇല്ല. കുടുംബസ്വത്തല്ലാതെ ഒരു വീടും സ്ഥലവും ലഭിച്ച് ഒരു കുഞ്ഞുമായി സ്വസ്ഥമായി കഴിയാൻ യോഗമുണ്ടോ? എന്റെ നക്ഷത്രം 1974 ഇടവം പൂരാടം, ഭാര്യയുടെ നക്ഷത്രം 1985 കർക്കടകം അനിഴം.

– ശിവദാസൻ കണ്ണന്നൂർ, തൃത്താല.

ജ്യോതിഷത്തിന്റെ വിവിധ ഗ്രന്ഥങ്ങളിൽ സന്താന കാര്യത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, പലതും പരസ്പര വിരുദ്ധമാണ് എന്നൊരു പോരായ്മയും ഉണ്ട്. സാധാരണ ഗതിയിൽ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ രാഹു, ചൊവ്വ, ആദിത്യൻ എന്നിവയൊക്കെ നിൽക്കുന്നതു സന്താനദുഃഖം അനുഭവിക്കുന്നതിന് ഇടയാക്കും എന്ന് പലരും എഴുതാറുണ്ട്. ഇത് വായിക്കുന്നവർ സ്വന്തമായി ജാതക പരിശോധന നടത്തുകയും അഞ്ചാം ഭാവത്തിൽ മുൻപറഞ്ഞ ഗ്രഹങ്ങളിൽ ഏതെങ്കിലും നിന്നാൽ കുട്ടികൾ ഉണ്ടാകില്ല എന്ന ആശങ്ക മനസ്സിൽ സൂക്ഷിക്കുകയും ചെയ്യും. നമ്മൾ ഏതു കാര്യമാണോ കൂടുതൽ ചിന്തിക്കുന്നത് അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കും എന്ന മനഃശാസ്ത്രപരമായ കാര്യംകൊണ്ട് കുട്ടികൾ ഉണ്ടാകില്ല എന്ന ആശങ്ക സൂക്ഷിക്കുന്നവർക്ക് ചിലപ്പോൾ അതുതന്നെ സംഭവിച്ചേക്കാം.

എന്നാൽ അഞ്ചാം ഭാവത്തിൽ മുൻപറഞ്ഞ ഗ്രഹങ്ങൾ മാത്രം നിന്നതുകൊണ്ട് സന്താന ജനനം ഉണ്ടാകില്ല എന്നു പറയാൻ കഴിയില്ല. ആ ഭാവാധിപൻ ആര്, ഏതൊക്കെ ഗ്രഹങ്ങൾ ദൃഷ്ടി ചെയ്യുന്നു തുടങ്ങി നിരവധി ഘടകങ്ങൾ കണ്ടുപിടിച്ചു മാത്രമേ ഒരു നിഗമനത്തിൽ എത്താവൂ. ഇതൊക്കെ കണ്ടുപിടിക്കണമെങ്കിൽ ജനനവിവരങ്ങൾ പൂർണമായും വേണം. പക്ഷേ, താങ്കൾ അയച്ച കത്തിൽ അതു പൂർണമല്ല.

Your Rating: