Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകത്തിൽ സമയം നല്ലതാണെങ്കിലും ദുരിതങ്ങൾ എന്തുകൊണ്ട്?

astro-horoscope-time

പ്രശ്നം എന്നു കേൾക്കുമ്പോൾത്തന്നെ ഇത് എന്തെങ്കിലും പ്രതിസന്ധിയെ സൂചിപ്പിക്കുന്നു എന്നു ‌തോന്നുമല്ലോ. അതുപോലെ തന്നെ ജാതകത്തിൽ നല്ല സമയമാണെന്നു കാണുമ്പോഴും ദുരിതങ്ങൾ വരിക, കാരണമില്ലാതെ തടസ്സങ്ങൾ നേരിടുക, മാറിമാറിയുളള രോഗങ്ങൾ, അവിചാരിതമരണങ്ങൾ എന്നിവ കുടുംബത്തിൽ‌ തുടർച്ചയായി ഉണ്ടാകുക, മാരകരോഗങ്ങൾ പലർക്കും വരിക, തൊഴിലിൽ തുടർച്ചയായി പരാജയങ്ങളും കഷ്ടനഷ്ടങ്ങളും സംഭവിക്കുക, സന്താനങ്ങൾ ഉണ്ടാകാതെ ചികിത്സിച്ചിട്ടും ഫലമില്ലാതിരിക്കുക തുടങ്ങിയവയ്ക്കൊക്കെ പ്രശ്നചിന്തയിൽ കൂടി പരിഹാരം കാണാവുന്നതാണ്.

വിവാഹത്തിലൂടെ ഓരോരുത്തരും മറ്റൊരു പങ്കാളിയുടെ ജീവിതത്തിലേക്കു കടന്നുചെല്ലുകയാണ്‌. ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും ആ വ്യക്തിയെയാണു നമ്മുടെ അനുഭവത്തിനു പ്രകൃതി വച്ചിട്ടുളളത്. അവരവരുടെ കർമഫലത്തിന് അനുരൂപമായ ഗുണദോഷങ്ങളുളള മാതാപിതാക്കളിൽ കൂടിയാണ് ഓരോരുത്തരും ജനിക്കുന്നത്. അതിനാലാണു കുടുംബദോഷങ്ങൾ തീർക്കുമ്പോൾ ഇന്നും അനുഭവഗുണമുണ്ടാകുന്നത്.

പലരുടെയും ദുരിതം കർമദോഷം മൂലമായിരിക്കും, ജാതകഫലം ആയിരിക്കില്ല. ഇങ്ങനെയുളള വിഷയങ്ങൾ ജാതകചിന്തയിൽ കാണുന്നില്ല. കാരണം ജാതകം ജനനസമയം വരെയുളള കാര്യങ്ങളെയാണു പ്രധാനമാക്കുന്നത്. ജനനശേഷം ഈ ജന്മത്തിൽ ചെയ്യുന്ന പുണ്യപാപഫലങ്ങൾ ജാതകത്തിലും മാറ്റം വരുത്താവുന്നതാണ്. ഇപ്രകാരം വ്യത്യസ്തമായ അനുഭവങ്ങൾ പ്രശ്നപരിശോധന ചെയ്യുമ്പോഴാണു കൃത്യമായി കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും കഴിയുന്നത്‌. എവിടെയാണു ദോഷകാരണമുണ്ടായതെന്നും എപ്രകാരമുളള പ്രാർഥനയാണ് അല്ലെങ്കിൽ അനുഷ്ഠാനവിശേഷങ്ങളാണു ചെയ്യേണ്ടതെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞുവരും. പ്രപഞ്ചം നിയന്ത്രിക്കുന്ന ദൈവത്തിന്റെ പ്രേരണയാണ് ഓരോരുത്തരെയും ജ്യോതിഷക്കാരന്റെ അടുത്ത് എത്തിക്കുന്നത്. ഈ ദൈവം തന്നെ തിഥി, നക്ഷത്രം, ഗ്രഹങ്ങൾ, രാശി, ഉടുത്തിരിക്കുന്ന വസ്ത്രം, പറയുന്ന വാക്ക്, ചെയ്യുന്ന ചേഷ്ടകൾ, നോട്ടം, മറ്റു നിമിത്തങ്ങൾ തുടങ്ങിയവയിൽ കൂടി യഥാർഥ ജ്യോത്സ്യനു മനസ്സിലാക്കിക്കൊടുക്കുന്നു. ഇതു കൃത്യമായി മനസ്സിലാക്കി പറ‍ഞ്ഞുകൊടുത്ത് ബോധ്യപ്പെടുത്തി പരിഹാരങ്ങൾ നിർദേശിക്കുന്നവരാണു യഥാർഥ ദൈവജ്ഞൻമാർ‌.

ലേഖകൻ

അനിൽകുമാർ ആനിക്കാട്

Mob : 7559088865

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.