Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം കൊണ്ട് വിധിയെ മാറ്റാൻ കഴിയുമോ?

astro-li-3616 Representative image

പരിഹാരം ഇല്ലാത്ത വിധിയും പരിഹരിക്കപ്പെടാവുന്നതും ഉണ്ട്. രണ്ടാമത്തെ വിഷയത്തിലാണ് ജ്യോതിഷത്തിന്റെ മാർഗനിർദേശങ്ങൾ പ്രയോജനപ്പെടുത്താവുന്നത്. അപരിഹാര്യമായ വിധിക്ക് ഉദാഹരണം ഈ ഇല്ലത്ത് നിന്ന് തന്നെ പറയാം. എന്റെ മുത്തൊരു ഏട്ടൻ ഇരുപത്തിയൊമ്പതാമത് വയസ്സിൽ മരിച്ചു. ജ്യോതിഷമൊക്കെ പഠിച്ചിരുന്നുവെങ്കിലും അതിൽ അത്രയങ്ങ് അദ്ദേഹം മുഴുകിയില്ല. രാഷ്ട്രീയം, പൊതു പ്രവർത്തനം ഒക്കെയായിരുന്നു താൽപര്യം. കുടുംബത്തിൽ പലർക്കും അതിൽ വിഷമമുണ്ടായിരുന്നു താനും. മരണശേഷം അദ്ദേഹത്തിന്റെ ഡയറി നോക്കിയപ്പോൾ അതിൽ എഴുതിയിരിക്കുന്നു. ‘വിജയദശമി ദിനം, അഗ്നിഭീതി’.

ഇത് അദ്ദേഹത്തിനു മുന്നേ അറിയാം. ചിലപ്പോൾ രക്ഷപ്പെടാനുളള മാർഗങ്ങൾ നോക്കിയിട്ടുമുണ്ടാകണം. പാടത്തൂടെയുളള വഴിയേ സന്ധ്യ കഴിഞ്ഞ് നടന്ന് കയറി വരുമ്പോൾ പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. അതിനു മുമ്പ് ഇല്ലത്തെ തന്നെ ഒരു കാരണവർ‌ അതു വഴി കടന്നു പോയിരുന്നു. അദ്ദേഹത്തിനാണെങ്കിൽ കാഴ്ചയും കുറവ്. പക്ഷേ, ഒരു കുഴപ്പവും കൂടാതെ കടന്നു പോരുകയും ചെയ്തു. ഏട്ടനു അതിനുളള അവസരം ഉണ്ടായില്ല.

പരിഹരിക്കാനാകുന്ന വിധിയുടെ വിഷയത്തിലാണ് പൂജയും ഹോമവും ജപവുമൊക്കെ പ്രസക്തമാകുന്നത്.

തയാറാക്കിയത് : വിശ്വനാഥൻ

Your Rating: