Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയം കൃത്യമെങ്കിൽ‌ ജാതകവും കൃത്യം

astro-accurate Representative image

‘‘ജാതക ഗോള നിമിത്ത പ്രശ്ന മുഹൂർത്താഖ്യ ഗണിത നാമാനി: അഭിദധതീഹ ഷഡംഗാന്യാചാര്യഃ ജ്യോതിഷേ മഹാശാസ്ത്രേ’’ ജ്യോതിഷമാകുന്ന മഹാശാസ്ത്രത്തിന്റെ ഷഡംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു ജാതകം. ‘കം ജാതഃ ഇതി ജാതകം’ എന്നാണ് ആചാര്യ വചനം. ജനനസമയത്തെ ആധാരമാക്കിയാണു ജാതകനിർ‌ണയം നടത്തുന്നത്. ഗർഭധാരണ സമയം കണക്കാക്കി കുട്ടി ആണോ പെണ്ണോ എന്നുള്ളതും എപ്പോൾ‌, ഏതു സമയത്ത്‌, ഏതു നക്ഷത്രത്തിൽ‌, ഏതു ലഗ്നത്തിൽ ജനിക്കും എന്നുള്ളതും പ്രവചിക്കാൻ ബൃഹത് ജാതകം ഹൃദിസ്ഥമാക്കിയ ദൈവഞ്ജനു സാധിക്കും. അത്തരത്തിലുള്ള ശ്രേഷഠ ജ്യോതിഷികൾക്കു ജന്മം നൽകിയ മണ്ണാണു ഭാരതം. അതുകൊണ്ടുതന്നെ അറിഞ്ഞതിനെക്കാളുമുപരി അറിയാനുള്ള അന്വേഷണമായിരിക്കണം ജ്യോതിഷി നടത്തേണ്ടത്.

ജനനസമയം കൃത്യമായി ഗണിച്ച ജാതകമാണെങ്കിൽ ഫലനിർ‌ണയം കടുകിട വ്യത്യാസമില്ലാതെ പ്രവചിക്കാൻ സാധിക്കും എന്നതു തന്നെയാണ് ഈ ശാസ്ത്രത്തിന്റെ മഹത്വം.

ജനനീ ജന്മ സൗഖ്യാനാം

വർധനീ മൂല സമ്പദാം

പദവീ പൂർ‌വപുണ്യാനാം

ലിഖ്യതേ ജന്മപത്രികാ’ ഇതായിരിക്കണം ജാതകത്തിന്റെ ഉദ്ദേശ്യം. അതല്ലാതെ കല്യാണം കഴിക്കുന്ന സമയത്ത് മാത്രം ഉണ്ടാക്കുന്ന ഒരു വസ്തുവായി മാറരുതു ജാതകം. നമ്മുടെ ജന്മ സൗഖ്യങ്ങളുടെയും കുലസമ്പത്തിന്റെയും നമ്മളലങ്കരിക്കുന്ന പദവികളുടേയും പൂർ‌വ പുണ്യങ്ങളുടെയും (മുജ്ജന്മം) ആകെത്തുകയാണു ജാതകമെന്നു നിസ്സംശയം പറയാം.

ഒരു വ്യക്തിയുടെ ജനനസമയത്തു സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളും ഏതു സ്ഥാനത്താണു നിലകൊള്ളുന്നത്‌ എന്ന കാര്യം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ആധുനിക ശാസ്ത്ര വിശകലന പ്രകാരമാണെങ്കിൽ മൈക്രോകോസം (മനുഷ്യശരീരം) ജനിച്ചപ്പോൾ മാക്രോ കോസം (പ്രപഞ്ചം) എങ്ങനെയായിരുന്നുവെന്ന വിലയിരുത്തൽ. ഈ അവസ്ഥാ വിശേഷങ്ങളെ ഗണിച്ചെടുക്കാനുള്ള സിദ്ധിവിശേഷം പണ്ടു ജാതകം രചിച്ചിരുന്ന ജ്യോതിഷികൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നും ജാതകമെഴുതിക്കുന്നതിനു യുക്തിവാദികൾ പോലും രഹസ്യമായിട്ടെങ്കിലും ജ്യോതിഷിയെ തേടിപ്പോകുന്നത്.

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.