Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെയുള്ളവളാകണം ഭാര്യ?

Marriage

വിവാഹത്തോടെയാണ് പുരുഷൻ പൂർണനാകുന്നത്. പുരുഷന്റെ അർധഭാഗമാണ് ഭാര്യ. വിവാഹത്തിലൂടെ പുരുഷന്റെ ധർമമായി. പുരുഷൻ അർഥ പൂർണനായി. അതിലൂടെ പുരുഷാർഥം. അതിലൂടെ കാമം. തന്നേക്കാൾ താഴ്ന്നവരെ വിവാഹം കഴിച്ചാൽ മറ്റുള്ളവർ കളിയാക്കും. തന്നേക്കാൾ ഉയർന്നവരെ കല്യാണം കഴിച്ചാൽ അവിടെ വില കിട്ടുകയില്ല. വിദ്യയിലും ധനത്തിലും സൗന്ദര്യത്തിലും പ്രായത്തിലും സ്വഭാവത്തിലും ഒത്തവളെയാക്കണം ഭാര്യ. അനുസരയുള്ളവളാവണം. മാതാപിതാക്കളോടും സഹോദരങ്ങളോടും വേണ്ടപ്പെട്ടവരോടും സ്നേഹമുള്ളവളാവണം.

എട്ടുവിധം വിവാഹഭേദങ്ങളുണ്ടായിരുന്നു. (ഒന്ന്): കന്യകയെ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു യോഗ്യനായ വരനെ ഏൽപ്പിക്കുന്ന ബ്രാഹ്മം. (രണ്ട്): യാഗത്തിനിടെ ഋത്വിക്കിന് കന്യകയെ നൽകുന്നതു ദൈവം. (മൂന്ന്): വരനിൽനിന്നു കാളയെയും പശുവിനെയും സ്വീകരിച്ചുകൊണ്ടുള്ള കന്യാദാനം ആർഷം. (നാല്): ധർമത്തിനനുസരിച്ചു വിവാഹജീവിതം നയിക്കാൻ അനുഗ്രഹിച്ചു നൽകുന്ന കന്യാദാനം പ്രാജപത്യം. (അഞ്ച്): കന്യകയും ബന്ധു ക്കൾക്കും ധനം നൽകിയുള്ള കന്യാദാനം ആസുരം. (ആറ്): വധുവരന്മാർ ഇഷ്ടപ്പെട്ടുള്ള വിവാഹം ഗാന്ധർവം. (ഏഴ്): ബന്ധുക്കളെ തോൽപിച്ചു ബലാൽക്കാരമായുള്ള വിവാഹം രാക്ഷസം. (എട്ട്): ബോധമില്ലാത്ത സമയത്ത് ബലാൽ സ്വീകരിക്കുന്നത് പൈശാചം.

ഫോട്ടോയിൽ ഭാര്യ ഇടത്ത്

ഭാര്യഭർത്താക്കന്മാർ ഫോട്ടോയെടുക്കുമ്പോൾ ഭാര്യ നിൽക്കേണ്ടത് ഭർത്താവിന്റെ ഇടതുവശത്താണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.