Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈവിഷവും കാര്യസാധ്യവും

Astrology

സ്വന്തം കാര്യസാധ്യത്തിനു വേണ്ടി മറ്റുള്ളവർക്കു കൈവിഷം നൽകുക എന്നൊരു ഏർപ്പാടിനു പണ്ട് ഏറെ പ്രചാരമുണ്ടായിരുന്നു. വശീകരിക്കാനും സ്വാർഥലാഭത്തിനും മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടിയുമൊക്കെയാണു കൈവിഷം നൽകുന്നത്. കൈവിഷത്തിലൂടെ ഇതൊക്കെ സാധിക്കും എന്നാണു പലരുടെയും വിശ്വാസം.

ആഹാരസാധനങ്ങളിലൂടെയാണു കൈവിഷം നൽകുന്നത്. കൈവിഷം ഉള്ളിലുള്ളതു കളഞ്ഞില്ലെങ്കിൽ പിന്നീട് മാനസികാസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ടത്രേ. ചേർത്തല തിരുവിഴ മഹാദേവക്ഷേത്രത്തിൽ കൈവിഷം ഛർദിപ്പിച്ചു കളയുന്ന സമ്പ്രദായം ഇന്നും നടന്നുവരുന്നു. എന്നാൽ എല്ലാവർക്കും ക്ഷേത്രത്തിൽ പോയി താമസിച്ച് ഇതു ചെയ്യാൻ സാധിക്കണം എന്നില്ല. അത്തരം സന്ദർഭങ്ങളിൽ പഞ്ചഗവ്യഘൃതം എന്ന ആയുർവേദ മരുന്ന് നീലകണ്ഠത്രയാക്ഷരി മന്ത്രം ജപിച്ച് കഴിക്കുക. ശിവക്ഷേത്രത്തിലെ പൂജാരിയുടെ അടുത്ത് കൊടുത്ത് ജപിച്ചു കഴിച്ചാലും മതി. കൂടാതെ ആവാഹിച്ച് ഒഴിവാക്കുകയും ചെയ്യാം.

പ്രശ്നം വച്ച് കൈവിഷദോഷമുണ്ടോ എന്നു മനസിലാക്കാൻ സാധിക്കും. ആലപ്പുഴ ജില്ലയിൽ മാരാരിക്കുളത്താണു തിരുവിഴ മഹാദേവ ക്ഷേത്രം. മഹാദേവനെക്കൂടാതെ ഇവിടെ ഒരു യക്ഷിയും ഉപദേവതയായി ഉണ്ട്. വൈകുന്നേരം ക്ഷേത്രത്തിൽ പൂജിച്ച മരുന്ന് രാവിലെ നൽകും. അതു കഴിച്ചു കുറച്ചു സമയത്തിനു ശേഷം മരുന്നുകഴിച്ചയാൾ ഛർദിക്കും. പിന്നെ ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പാൽപായസം കഴിക്കുമ്പോൾ ഛർദി ശമിക്കും.

ലേഖകൻ

Dr. P. B. Rajesh

Rama Nivas 

Poovathum parambil,Near ESI Dispensary

Eloor East 

Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.