Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സമാധാനത്തിനു എന്താണൊരു വഴി ?

x-default

എന്റെ ജനനത്തീയതി 25–05–1957. എന്റെ ഭർത്താവിന്റെ ജനനത്തീയതി ഈ കന്നി മാസം 66 വയസ്സായി. ഞാൻ പഞ്ചാംഗത്തിൽ വായിച്ചറിഞ്ഞത് മൂലം നാളും ഉത്രാടവും ചേരുകയില്ലെന്ന്. എന്റെ വിവാഹം കഴിഞ്ഞിട്ട് ഈ വരുന്ന ഇടവത്തിൽ 40 വർഷം ആകുന്നു. കല്യാണം കഴിഞ്ഞ അന്നുതൊട്ട് ഇന്നു വരെ മനസ്സമാധാനം എന്തെന്നു ഞാൻ അറിഞ്ഞിട്ടില്ല. വഴക്കും ബഹളവും തന്നെ. അദ്ദേഹത്തിനു സി.ആർ.പി.എഫി ൽ ആയിരുന്നു ജോലി. വീട്ടിലെ പ്രശ്നമായാലും വേറേ കാര്യമായാലും ഒന്നുപറഞ്ഞു രണ്ടാമത്തേതിനു വഴക്കാണ്. ആകെ ഒരു ആശ്വാസം ഞാൻ നിർബന്ധിക്കുന്നതുകൊണ്ടു ഭർത്താവ് ഇടയ്ക്ക് കോവിലിൽ പോകാൻ തുടങ്ങിയതാണ്. ഇൗ വയസ്സു കാലത്തു എനിക്കു ഒരു മനസ്സമാധാനം കിട്ടുമോ ?

പത്മകുമാരി, ശ്രീകാര്യം, തിരുവനന്തപുരം.

അമ്മേ, വിവാഹം കഴിഞ്ഞു 40 വർഷം ആയില്ലേ ? ഇനി പൊരുത്തമൊന്നും നോക്കേണ്ട. സന്തോഷമായി ജീവിക്കാൻ നോക്കൂ. ഭർത്താവാകട്ടെ അമ്മ നിർബന്ധിച്ചതുകൊണ്ട് കോവിലിൽ പോകാനും തുടങ്ങി. അതും സന്തോഷിക്കേണ്ട കാര്യം . 2017 സെപ്റ്റംബർ 12 നു ശേഷം അന്നയുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കും.സന്തോഷമായി കഴിയുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.