Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടപുരുഷനെ ഭർത്താവായി ലഭിക്കാൻ തിങ്കളാഴ്ച വ്രതം

shiva

ഇഷ്ടപുരുഷനെ ഭർത്താവായി ലഭിക്കാനും ഭര്‍ത്താവിന് ആയുരാരോഗ്യ സൗഭാഗ്യമുണ്ടാകാനും കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തിനും വേണ്ടി തിങ്കളാഴ്ചകളിൽ അനുഷ്ഠിക്കുന്ന വ്രതമാണ് സോമവാര വ്രതം. ഈ വ്രതം അനുഷ്ഠിച്ചാണു പാര്‍വതീദേവിക്കു പരമശിവനെ ഭർത്താവായി ലഭിച്ചതെന്ന് ഐതിഹ്യം. അതുകൊണ്ടു തന്നെ സോമവാരവ്രതം അനുഷ്ഠിക്കുന്നവർ ശിവനെയും പാർവതിയെയുമാണ് പ്രത്യേകിച്ച് ആരാധിക്കേണ്ടത്.

തിങ്കളാഴ്ച അതിരാവിലെ എഴുന്നേറ്റു കുളിച്ച് വെളള വസ്ത്ര മുടുത്ത് ഭസ്മവും രുദ്രാക്ഷവും ധരിച്ച് ശിവക്ഷേത്ര ദർശനം നടത്തണം. നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ച് ക്ഷേത്രം പ്രദക്ഷിണം ചെയ്യണം. പകൽ മുഴുവൻ ആഹാരം വെടിഞ്ഞ് പരമശിവനെ ഭജിക്കണം. സന്ധ്യയ്ക്കു വീണ്ടും ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. അതിനുശേഷം അർഹനായ ബ്രാഹ്മണനു ദക്ഷിണ നൽകി പാരണ (വ്രതത്തി നൊടുവിൽ കഴിക്കുന്ന തീർഥം) കഴിച്ച് വ്രതം അവസാനിപ്പിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.