Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈവാഹിക ജീവിതത്തകർച്ചയും ശുക്രനും

Venus

വിവാഹം അത് പ്രേമവിവാഹമോ, പരമ്പരാഗതമായ വിവാഹമോ ഏതുമായിക്കോട്ടെ വിവാഹബന്ധം നിലനിൽക്കാനും വിജയകരമായ ദാമ്പത്യജീവിതത്തിനും ജാതകത്തിലെ ശുക്രന്റെ സ്ഥിതിയും യോഗവും പരമപ്രധാനമാണ്. കാരണം ദാമ്പത്യത്തിന്റെ കാരകൻ ശുക്രനാണ്. മദനകാരകൻ ശുക്രൻ എന്നാണു വിശേഷണം. ജാതകത്തിലെ ശുക്രന്റെ സ്ഥിതി , യോഗം എന്നിവയിൽ തകരാർ സംഭവിച്ചാൽ ദാമ്പത്യജീവിതത്തിലും തകരാറുകൾ സംഭവിക്കും. വിപരീതഫലം നൽകുന്ന ശുക്രന്റ ജാതകസ്ഥിതികൾ പ്രാമാണിക ഗ്രന്ഥങ്ങളുടെയും ഗവേഷണപഠനത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കാം.

  1. നീചരാശിയായ കന്നിയിൽ നീചഭംഗരാജയോഗം ഇല്ലാതെ ശുക്രൻ നിന്നാൽ ദാമ്പത്യപരാജയം വരാം. പാപഗ്രഹങ്ങൾ ആയ രാഹു, കേതു, ശനി, ചൊവ്വ എന്നി ഗ്രഹങ്ങളുമായി യോഗമോ ദൃഷ്ടിയോ ശുക്രനു വന്നാൽ ദാമ്പത്യത്തകർച്ച ഉണ്ടാകാം. കുജ ശുക്ര രാഹു യോഗം വന്നാൽ ദോഷകരമായ ഫലങ്ങൾ അനുഭവിക്കും.

  2. ശുക്രനും ശനിയും രാഹുവും കൂടി യോഗം ചെയ്താലും പരസ്പരദൃഷ്ടി വന്നാലും ദാമ്പത്യക്കുഴപ്പങ്ങൾ വരാം.

  3. ശുക്രൻ തന്റെ ശത്രുഗ്രഹങ്ങളുടെ രാശികൾ ആയ മേടം, വൃശ്ചികം, കർക്കടകം, ചിങ്ങം രാശികളിൽ നിന്നാലും ദാമ്പത്യത്തിൽ താളപ്പിഴകൾ വരാം.

  4. ശുക്രനോടു കൂടിയോ ശുക്രൻ നിൽക്കുന്ന രാശികളുടെ ഇരുവശവും ഉള്ള രാശികളിലോ പാപഗ്രഹങ്ങള്‍ ആയ ചൊവ്വ, ശനി, രാഹു, കേതു, മൗഢ്യ, നീചബുധൻ‍, പക്ഷ ബലരഹിതനായ ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ നിന്നാലും ദാമ്പത്യത്തകർച്ച വരാം. ഇതിനു ശുക്രന്റെ പാപമധ്യസ്ഥിതി എന്നു പറയും.

ശുക്രൻ നിൽക്കുന്ന രാശിയുടെ 4-6-8-12 രാശികളിൽ പാപഗ്രഹങ്ങൾ നിന്നാലും ദാമ്പത്യത്തകർച്ച വരാം. ശുക്രൻ ജാതകത്തിൽ ലഗ്നാൽ 7 ൽ നിന്നാലും കാരകോ ഭാവനാശായ എന്ന പ്രമാണ പ്രകാരം ദാമ്പത്യത്തിനു തകരാർ വരാം.

ഉഭയരാശികൾ ആയ മിഥുനം, കന്നി, ധനു, മകരം രാശികളിൽ ശുക്രൻ നിന്നാൽ അപരന്റെ രംഗപ്രവേശത്താലും രഹസ്യസമാന്തരദാമ്പത്യത്താലും ദാമ്പത്യജീവിതം തകർന്നേക്കാം. ഇതിൽ ഭാര്യയ്ക്കോ ഭർത്താവിനോ എതി ലിംഗത്തിൽപെട്ട മറ്റൊരു വ്യക്തിയുമായി തോന്നുന്ന അഭിനിവേശമോ രഹസ്യദാമ്പത്യബന്ധമോ പരസ്പരം മറച്ചു വയ്ക്കപ്പെടാം, തന്മൂലം ദാമ്പത്യപ്രതിസന്ധികൾ വരാം.

സ്ത്രീജാതകത്തിൽ 12 ൽ ശുക്രൻ നിൽക്കുന്നതു ശുഭഫലങ്ങൾ നൽകും. എന്നാൽ 12 ലെ ശുക്രനെ പാപഗ്രഹങ്ങൾ വീക്ഷിച്ചാൽ ദാമ്പത്യക്കുഴപ്പങ്ങള്‍ വന്നുചേരും. ചൊവ്വയും ശുക്രനും ഒരു ജാതകത്തില്‍ ഒരുമിച്ചു നിൽക്കുന്നതും പരസ്പരം വീക്ഷിക്കുന്നതും ശുഭകരമല്ലാത്ത പ്രേമബന്ധങ്ങൾക്കും ദാമ്പത്യത്തകർച്ചയ്ക്കും അതിമോഹത്താൽ വിവാഹം നടത്തി കെണിയിൽപ്പെടാനും ഇടയാക്കും. മേൽപ്പറഞ്ഞ വിധം ജാതകത്തിൽ ശുക്രനു പാപയോഗം ഉള്ളവർ ഉത്തമ ജ്യോതിഷികളുടെ ഉപദേശപ്രകാരം അനുയോജ്യമായ പ്രതിവിധികൾ ചെയ്താൽ പ്രതിസന്ധികള്‍ ഒഴിവാക്കാം.

ലേഖകന്റെ വിലാസം:

R. Sanjeev Kumar

Jyothis Astrological Research Centre

Thycaud P.O., Trivandrum-14

Phone : 0471-2324553, Mob :9526480571,944725187

E-mail : jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.