Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലംനിറ വല്ലംനിറ പത്തായം നിറ...

rice

പാടത്തു വിളഞ്ഞ പുന്നെല്ലിനെ വീട്ടിലേക്കു വരവേൽക്കുന്ന അനുഷ്ഠാനമാണ് ഇല്ലംനിറ.

കർക്കടകമാസത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ നടത്തുന്നത്. ജ്യോതിഷഗ്രന്ഥങ്ങളിൽ ഇതിനുള്ള മുഹൂർത്തങ്ങളെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്.

വീട്ടുടമസ്ഥൻ കുളിച്ചു ശുദ്ധനായി പാടത്തു നിന്നു വിളഞ്ഞ നെൽക്കതിരുകൾ കുറച്ചു കൊണ്ടുവരും. വിളക്കും താലപ്പൊലിയുമായി ആചാരാനുഷ്ഠാനങ്ങളോടെയാണു കതിരുകൾ വീടിന്റെ പടിപ്പുരയ്ക്കകത്തേക്കു കടത്തുക.

വീടു മുഴുവൻ ശുദ്ധമാക്കി അരിമാവു കൊണ്ട് അണിയണം. നടുമുറ്റത്തു ചാണകം മെഴുകി അണിഞ്ഞ് പലക വച്ച് അതിന്മേലാണു പുന്നെൽക്കതിരുകൾ വയ്ക്കുക. ദശപുഷ്പങ്ങളും ആല്, മാവ്, പ്ലാവ്, പാല, കുടകപ്പാല, വള്ളിപ്പാല, ഇല്ലി, നെല്ലി, അമച്ചക്കൊടി, കരിക്കൊടി എന്നിവയുടെ ഇലകളും ചേർന്ന നിറവല്ലവും അവിടെയുണ്ടാകും. പിന്നെ പൂജകൾക്കു ശേഷം നിറ... നിറ... പൊലി... പൊലി... ഇല്ലംനിറ വല്ലംനിറ പത്തായം നിറ... എന്നു പറഞ്ഞ് നെൽക്കതിർ പത്തായത്തിലും വീടിന്റെ വാതിൽപ്പടിക്കു മുകളിലുമൊക്കെ വയ്ക്കും. ഇതാണു വീടുകളിലെ ഇല്ലംനിറയുടെ ചടങ്ങുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.