Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹതടസ്സവും പരിഹാരവും

kuja-dosh

വിവാഹതടസ്സത്തിനു കാരണമായേക്കാവുന്ന നിരവധി കാര്യങ്ങൾ ജാതകത്തിൽ തന്നെയുണ്ട്. തടസ്സത്തിനു കാരണമാകുന്ന ഗ്രഹം ഏതെന്നു കണ്ടെത്തി ആഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന പരിഹാരങ്ങളാൽ തടസ്സം കുറെയൊക്കെ മാറ്റാവുന്നതാണ്. സ്ത്രീജാതകത്തിൽ ചന്ദ്രൻ, ശനി, കുജൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ 7-ാം ഭാവത്തിൽ നിന്നാൽ വിവാഹത്തിനു കാലതാമസം വരും. ശനിയാണു തടസ്സത്തിനു കാരണമെങ്കിൽ ശാസ്താപ്രീതികരമായ കർമങ്ങൾ നിശ്ചിത ശനിയാഴ്ചകളിൽ നടത്തുകയും ശനിയാഴ്ച വ്രതം നോറ്റ് പത്നീസമേതനായ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ജാതകത്തിൽ കുജ (ചൊവ്വ) ദോഷം ഉണ്ടെന്നു കണ്ടാൽ പ്രതിവിധിയായി വിധിപ്രകാരമുള്ള ഗ്രഹശാന്തികർമങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്. അംഗാരകപൂജ, ജപം, സ്തോത്രം, ദാനം, രത്നധാരണം, യന്ത്രധാരണം, ദേവതാഭജനം എന്നിവയിൽ ഉചിതമായത് അനുഷ്ഠിക്കുക. ഓജരാശിയിൽ ചൊവ്വ നിന്നാൽ 21 ചൊവ്വാഴ്ച സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി സ്വയംവരപൂജയും അംഗാരകപൂജയും നടത്തി വ്രതസമാപ്തി വരുത്താം. ചൊവ്വ യുഗ്മരാശിയിലാണെങ്കിൽ ഭദ്രകാളി ഭജനം നടത്തണം.

കുജദോഷം മൂലം ദാമ്പത്യദുരിതം അനുഭവിക്കുന്നവർ ശരീര മനഃശുദ്ധിയോടെ ഹനുമാനെ ഭജിക്കുന്നതു ദോഷശാന്തിക്കു നല്ലതാണ്‌. ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജാതകത്തിൽ ബലവാനായി കുജൻ യോഗം ചെയ്തു നിന്നിട്ടും അദ്ദേഹത്തിനു ഭാര്യാവിരഹം അനുഭവിക്കേണ്ടിവന്നു. ആ വിരഹം തീർത്തതു ഹനുമാനാണ്. സീതാദേവിയെ ലങ്കയിൽ നിന്നു വീണ്ടെടുക്കാൻ ഹനുമാൻ വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്നു രാമായണത്തിൽ നിന്നു നമുക്കറിയാം. അതിനാൽ ഹനുമാൻ ക്ഷേത്രത്തിലെ ദർശനവും വഴിപാടും വിരഹദുഃഖത്തിനു പരിഹാരമാണ്. പൗർണമീപൂജയും സ്വയം വരമന്ത്രാർച്ചനയും ഉമാമഹേശ്വര പൂജയും മംഗല്യസിദ്ധിക്കു വളരെ ഗുണം ചെയ്യും.

നാൾപ്പൊരുത്തമില്ലാതെയുള്ള വിവാഹത്താൽ ക്ലേശിക്കുന്നവർക്കു വിധിപ്രകാരമുള്ള പരിഹാരത്താൽ ദോഷശമനം ഉണ്ടാകാറുണ്ട്‌. നക്ഷത്രപ്പൊരുത്തം ഇല്ലെങ്കിൽ‌ ദമ്പതിമാർ ഒരുമിച്ചു തിങ്കളാഴ്ച പാർവതീസമേതനായ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി സംവാദസൂക്താർച്ചന നടത്തുന്നത് ഉത്തമം. രാശിപ്പൊരുത്തമില്ലെങ്കിൽ‌ പാർവതീപരമേശ്വര പ്രതിമാദാനം യഥാവിധി ചെയ്യുക. ഇപ്രകാരം ജ്യോതിഷത്തിൽ ദശവിധ പൊരുത്തത്തിലെ ഏതു പൊരുത്തക്കുറവിനും പരിഹാരം നിർദേശിക്കുന്നുണ്ട്.

Address

ഗീതകുട്ടി

ലക്ഷ്മീനാരായണ, കൊടുങ്ങൂർ

ഫോൺ: 9446605051

email: geethavzhamala@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.