Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈശ്വരനിലെത്താൻ‌ ധ്യാനം

dhyanam Representative Image

ശാന്തമായിരുന്ന് ഏകാഗ്രതയോടെ തന്നിലും സർവചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം പരമമായ ഈശ്വരചൈതന്യത്തിന്റെ സ്ഫുരണമാണെന്നു സങ്കൽപ്പിച്ചു കൊണ്ടുള്ള ഉപാസനയെ ധ്യാനമെന്നു വിളിക്കാം.

യുഗങ്ങൾ കൊണ്ടു മാത്രം നടക്കാനിടയുള്ള മനഃസംസ്കരണം ത്വരിതപ്പെടുത്തി ഈ ജന്മത്തിൽ തന്നെ പരിണാമം സാക്ഷാൽക്കരിക്കാനുള്ള സാധനയാണെന്നും ഇതിനു വിശേഷണമുണ്ട്. ധ്യാനത്തിന്റെ ഗുണങ്ങളെ ആധുനികശാസ്ത്രവും അംഗീകരിക്കുന്നു. യോഗയ്ക്കുണ്ടായ അടുത്തകാലത്തെ വളർച്ച ഇതിനു തെളിവാണ്. പശ്ചാത്യന്മാർ പോലും ഇന്ത്യയിൽ വന്ന് വൻതുക മുടക്കി യോഗ അഭ്യസിക്കുന്നത് അൽപം മനസ്സമാധാനത്തിനു വേണ്ടി മാത്രമാണെന്നു നിസ്സംശയം പറയാം.

മനസ്സിന്റെയും ബുദ്ധിയുടെയും ശക്തി നേടിയെടുക്കാൻ ഒരൊറ്റ മാർഗം മാത്രമേ ആധുനികശാസ്ത്രം ഉപദേശിക്കുന്നുള്ളൂ. അതു ധ്യാനത്തിന്റെ മാർഗമാണ്. മനസ്സിനെ ഏകാഗ്രമാക്കി ഒരു പ്രത്യേക ബിന്ദുവിൽ കേന്ദ്രീകരിച്ചു ധ്യാനിച്ചാൽ മനസ്സിനെ മറ്റെല്ലാ ചിന്തകളിൽ നിന്നും മോചിപ്പിച്ചു നിർവൃതിയിലെത്താമെന്നു സംശയമില്ലാതെ പറയാം.

ധ്യാനത്തിന്റെ അഗാധതലത്തിലെത്തുമ്പോൾ മസ്തിഷ്കത്തിലെ ബീറ്റാ തരംഗങ്ങൾ, ആൽഫാ, ഗാമാ, ഡെൽറ്റ, തീറ്റ എന്നീ തരംഗങ്ങളായി മാറുന്നുവെന്ന് ആധുനികശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നു. ഇവർ‌ക്കു മസ്തിഷ്കത്തെ അനേകമടങ്ങു വലുപ്പത്തിൽ പ്രവർത്തനനിരതമാക്കാൻ‌ കഴിയുമെന്ന്‌ ഇഇജി പഠനങ്ങൾ തെളിയിക്കുന്നു.

ലേഖകൻ

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം )

കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍- 9846 309646 - 8547 019646

Email - pramodpanickerpgd87@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.