Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വംശനാശയോഗവും, അല്പപുത്ര ലക്ഷണവും

ജ്യോതിഷം

ജാതകത്തിൽ ഇടവം, ചിങ്ങം, കന്നി, വൃശ്ചികം ഇതിൽ ഒരു  രാശി ലഗ്നമോ, 5–ാം ഭാവമോ ആയി വന്നാൽ കുറച്ച് സന്താന ങ്ങൾ മാത്രം ജനിക്കും. പ്രസ്തുത രാശിക്കാർക്ക് ബലഹീനത കൂടി  ഉണ്ടെങ്കിൽ സന്താന ശോഷണം ഉറപ്പ്. മേല്പറഞ്ഞ രാശികൾ ലഗ്നമോ, 5–ാം ഭാവമോ ആയി വരുന്നവരെ അല്പസ ന്താന രാശിക്കാർ എന്ന് പറയുന്നു. സ്ത്രീ സന്താനങ്ങൾ പിറ ന്നാലും പ്രയോജനമുളള ആണ്‍കുട്ടികൾ ജനിക്കില്ല എന്ന് പ്രമാണം.

വ്യക്തികളുടെ വാർദ്ധക്യത്തിൽ 45–50–60 വയസ്സുകൾക്കിടയിൽ സന്താനം ഉണ്ടാകുന്ന ചില യോഗങ്ങള്‍ പറയാം.

ലഗ്നത്തിൽ ശനിയും എട്ടിൽ വ്യഴവും, 12 ൽ ചൊവ്വയും നിൽ ക്കുകയും, 5–ാം ഭാവം അല്പപുത്ര രാശികൾ ആയ ഇടവം, ചിങ്ങം, കന്നി, വൃശ്ചികം ഇതിൽ ഏതെങ്കിലും ആകുകയും ചെയ്താൽ വാർദ്ധക്യ കാലത്ത് പുത്രനുണ്ടാകും.

ലഗ്നത്തിന്റെ 11 ൽ ചന്ദ്രനും, ലഗ്നത്തിൽ ഏതെങ്കിലും രണ്ട് ഗ്രഹങ്ങളും, വ്യഴത്തിന്റെ 5–ാം രാശിയുടെ  രണ്ടിൽ അധികം പാപന്മാരും നിന്നാലും വാർദ്ധക്യത്തിൽ സന്താന ജനനം.

ലഗ്നത്തിൽ ചൊവ്വയും, ശനിയും നിൽക്കുകയും സൂര്യൻ ഇടവം, ചിങ്ങം, കന്നി, വൃശ്ചികം മുതലായ അല്പപുത്ര രാശികളിൽ നിന്നാലും വാർദ്ധക്യത്തിൽ ആകും സന്താന ഭാഗ്യം ഉണ്ടാകുക.

വംശനാശ ഗ്രഹയോഗം

ലഗ്നത്തിന്റെ ബുധ–ശുക്രന്മാരും വ്യാഴം 5–ാം ഭാവത്തിൽ ജലരാശി സ്ഥിതനാകുകയും (കർക്കടകം, വൃശ്ചിക, മീനം, മകരം) ചന്ദ്രന്റെ 8 ൽ പാപന്മാർ നിൽക്കുകയും ചെയ്യുന്നത് വംശനാശയോഗം.

ലഗ്നനൻ 4 ൽ പാപന്മാരായ ഗ്രഹങ്ങളും, ചന്ദ്രനും വ്യാഴവും ലഗ്നത്തിലും, ശുഭഗ്രഹയോഗമില്ലാത്ത ചൊവ്വ 8 ലും നിൽക്കു ന്നതും വംശനാശയോഗം.

ലഗ്നത്തിൽ പാപന്മാരും, ലഗ്നാധിപൻ ബലഹീനനായി അഞ്ചിലും, ചന്ദ്രന്‍ നാലിലും നിന്നാലും വംശനാശയോഗം.

ലഗ്നാൽ 4 ൽ പാപന്മാരും, 7 ൽ ശുക്രനും, പത്തിൽ ചന്ദ്രനും നിന്നാലും വംശനാശയോഗം ഭവിക്കും. മേല്പറഞ്ഞ യോഗ ങ്ങൾ ദമ്പതികളുടെ ജാതകത്തിൽ വന്നാൽ സന്താനമില്ലാതെ ജീവിക്കേണ്ടി വരും എന്ന ജാതകാദേശം  എന്ന ഗ്രന്ഥത്തിലെ പ്രമാണങ്ങൾ സൂചിപ്പിക്കുന്നു. 

ഉത്തമ ജ്യോത്സ്യന്മാരെക്കൊണ്ട് ജാതകം പരിശോധിച്ച് വിധിപ്രകാരമുളള പരിഹാരങ്ങൾ ചെയ്താൽ മേൽപറഞ്ഞ യോഗങ്ങളുടെ ദോഷം കുറയ്ക്കാനും ഏകസന്താനമെങ്കിലും ഉണ്ടാകാനും ഇടയാകും.

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments. Opp. Thycaud Police Ground

Thycaud P.O., Trivandrum-14

Phone: 0471-2324553, Mob: 9526480571, 9447251087

Email:jyothisgems @gmail.com

Your Rating: