Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലാധിവാസ ഗണപതി...

chirayil-ganapathi-temple

കോട്ടയം ജില്ലയിൽ മണ്ണയ്ക്കനാടു കരയിൽ കുടികൊള്ളുന്ന ജലാധിവാസ ഗണപതി അപൂർവങ്ങളിൽ അപൂർവം. കർണാടകയിലാണു മറ്റൊരു സമാന ക്ഷേത്രം ഉള്ളത്. ആശ്രയിക്കുന്നവർക്കു ക്ഷിപ്രഫലസിദ്ധി നൽകുന്ന ചിറയിൽ ഗണപതിയുടെ പ്രത്യേകതകൾ: ആവശ്യത്തിനു മഴ കിട്ടാനും കാർഷികാഭിവൃദ്ധിക്കും ഗണപതി. മഴക്കെടുതികൾ മാറുന്നതിനു ഗണപതി. മംഗല്യതടസ്സ നിവാരണത്തിനു ഗണപതി. ദാമ്പത്യസുഖ ലാഭത്തിനു ഗണപതി. കലഹനിവാരണത്തിനു ഗണപതി. കുടുംബ ഐക്യത്തിനു ഗണപതി, കലാരംഗത്തു നേട്ടങ്ങൾക്കു ഗണപതി. ബുദ്ധിശക്തിക്കും വിദ്യാലാഭത്തിനും ഗണപതി. ചിറയിൽ ഗണപതിയെ ആശ്രയിക്കുന്നവരുടെ അഭീഷ്ടസിദ്ധികൾ ഇങ്ങനെ നീണ്ടുപോകുന്നു.

ഒറ്റയടനിവേദ്യം, ഒറ്റയടകൾ കൊണ്ടു തുലാഭാരം, തേനഭിഷേകം, ഷോഡശദ്രവ്യമഹാഗണപതിഹോമം, അഷ ്ടദ്രവ്യമഹാഗണപതിഹോമം, വിവിധദ്രവ്യങ്ങളാൽപറവയ്ക്കൽ, കറുകഹോമം, ഉദയാസ്തമയപൂജ എന്നിങ്ങനെ തുടരുന്നു ഗണപതിയുടെ പ്രസാദത്തിനു സ്വീകരിക്കുന്ന മാർഗങ്ങൾ.

വിലാസം: ചിറയിൽ ഗണപതിക്ഷേത്രം, മണ്ണയ്ക്കനാടു പി.ഒ, കുറവിലങ്ങാട് വഴി കോട്ടയം ജില്ല ഫോൺ–09495692164 9447661419

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.