Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹശേഷം ജാതകം ചേരില്ല എന്നറിഞ്ഞാൽ...

x-default Representative image

എന്റെ നക്ഷത്രം ഉത്രാടം (8–01–1989) 3.02 പിഎം ന് തൃപ്പൂണിത്തുറയിൽ ജനനം. ഭർത്താവിന്റെ നക്ഷത്രം രോഹിണി (21–12–1988) 1.25 പിഎം. നോർത്ത് പറവൂരിൽ ജനനം. ജാതകം നോക്കിയാണ് വിവാഹം നടത്തിയത്. ഈ അടുത്ത് ഭർത്താവിന്റെ ജോലി സംബന്ധമായി ഒരു ജോൽസ്യനെ ജാതകം കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: ‍ഞങ്ങളുടെ ജാതകങ്ങൾ ചേരില്ല അദ്ദേഹത്തിന്റെ ജാതകത്തിൽ ചെറിയ ദോഷം ഉണ്ട്. ഇനി വരുന്ന ദുരന്തങ്ങൾ അനുഭവിക്കണം എന്നൊക്കെയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നുവർഷമേ ആയിട്ടുള്ളൂ. എന്റെ ജാതകവശാൽ അദ്ദേഹത്തിന്റെ ആയുസ്സിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? എനിക്ക് ഇത്രമാത്രമേ അറിയേണ്ടതുള്ളൂ. ഇതു കേട്ടശേഷം ഉറങ്ങാനോ, ജോലികൾ ചെയ്യാനോ ഒന്നും സാധിക്കുന്നില്ല. എന്റെ വിഷമം മനസ്സിലാക്കി ദയവായി എനിക്കു മറുപടി തരണം.

ആരതി, തൃശൂർ.

മനുഷ്യൻ ചൊവ്വയിൽ ഇറങ്ങാൻ തയാറെടുക്കുന്ന സമയത്ത് ഇനിയും ചൊവ്വാദോഷം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതും അതു കേട്ട് ഭയപ്പെടുന്നതും യുക്തിയല്ല... വിവാഹം കഴിഞ്ഞ് മാന്യമായി ജീവിതം നയിച്ചുവരുന്ന നിങ്ങളോട് വരുന്ന ദുരന്തം അനുഭവിക്കാൻ തയാറാകൂ എന്ന് ഒരാൾ പറഞ്ഞാൽ അത്രയും ക്രൂരത മറ്റെന്താണ് ഉള്ളത്. ഇനി ഓരോ ദിവസവും ആശങ്കയോടുകൂടിയാകും നിങ്ങളുടെ ജീവിതത്തിലെ ദിവസങ്ങൾ ആരംഭിക്കുക എന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും അദ്ദേഹത്തിന് ഇല്ലാതെ പോയല്ലോ എന്ന് ചിന്തിക്കുക. നിങ്ങൾ അന്ധമായി ജ്യോതിഷം വിശ്വസിക്കുന്നവരാണെങ്കിൽ പ്രശ്നങ്ങൾ ഗൗരവമാകാനുള്ള സാധ്യത കൂടുതലാണ്. ജ്യോത്സ്യന്റെ ‘പ്രവചനം’ മനസ്സിൽ കിടക്കുന്തോറും അബദ്ധത്തിൽ കാല് തട്ടിയാലും ‘ചൊവ്വാദോഷം’ മൂലമാണെന്നു നിങ്ങൾ കരുതും. ശരിക്കും ജ്യോതിഷ പ്രകാരം പോലും അത്രമോശം എന്ന് ചിന്തിക്കാവുന്ന ജാതകമൊന്നുമല്ല നിങ്ങളുടേത്. അത്തരത്തിലുള്ള ചിന്തകൾ മനസ്സിൽനിന്നു മാറ്റി സന്തോഷത്തോടുകൂടി ജീവിക്കാൻ ശ്രമിക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.