Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ ഇഷ്ട ക്ഷേത്രം ഇങ്ങു കേരളത്തിൽ!

ജയലളിത വിശ്വാസമർപ്പിച്ച് പതിറ്റാണ്ടുകളായി വഴിപാടുകൾ നടത്തുന്ന ക്ഷേത്രമാണ് മലപ്പുറം തിരൂർ ആലത്തിയൂര്‍ ഹനുമാൻകാവ്. 

അനധികൃത സ്വത്തുസമ്പാദന കേസിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2001 ജൂണിൽ ജയലളിത നേരെ എത്തിയത് ആലത്തിയൂർ ഹനുമാൻകാവിലേക്കായിരുന്നു. 78 പവൻ തൂക്കം വരുന്ന സ്വർണകിരീടവും സ്വർണപതക്കവും ഒരു ലക്ഷം രൂപയും ഇഷ്ടഭഗവാന് സമർപ്പിച്ചു. തോഴി ശശികലയും ഒപ്പമുണ്ടായിരുന്നു. അന്നു തുടങ്ങിയതാണ് തമിഴ്നാടിന്റെ അമ്മയും ആലത്തിയൂരുമായുളള ബന്ധം. മാസംതോറും മകം നാളിൽ അമ്മയുടെ പേരിൽ നൂറു നാഴി വരുന്ന ഒരു പൊതി അവിൽ നിവേദ്യം വഴിപാടായി കഴിക്കുന്നുണ്ട്. കർണാടക ജയിലിൽ നിന്നുളള മോചനത്തിന് വേണ്ടിയും പ്രത്യേക പൂജനകൾ നടന്നു. മാസംതോറും അമ്മക്ക് വേണ്ടി തമിഴ്നാട്ടിൽ നിന്ന് വിശ്വസ്തരെത്തി പ്രസാദവും വാങ്ങിയാണ് മടങ്ങാറുളളത്. 

amma-at-alathiyoor ജയലളിത വിശ്വാസമർപ്പിച്ച് പതിറ്റാണ്ടുകളായി വഴിപാടുകൾ നടത്തുന്ന ക്ഷേത്രമാണ് മലപ്പുറം തിരൂർ ആലത്തിയൂര്‍ ഹനുമാൻകാവ്. (File Photo)

അമ്മയുമായുളള ആത്മബന്ധം മൂലം രോഗശാന്തിക്ക് വേണ്ടി ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് കഴിഞ്ഞ മാസം പ്രത്യേക പൂജകളും കൂട്ടപ്രാർഥനയും നടത്തിയിരുന്നു. 

alathuru-temple ജയലളിത വിശ്വാസമർപ്പിച്ച് പതിറ്റാണ്ടുകളായി വഴിപാടുകൾ നടത്തുന്ന ക്ഷേത്രമാണ് മലപ്പുറം തിരൂർ ആലത്തിയൂര്‍ ഹനുമാൻകാവ്. (File Photo)

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അമ്മയുടെ പേരിൽ മാസങ്ങളോളം ഒരു പൊതി അവിൽ, ശത്രുശതം വഴിപാടുകൾ നടത്തിയിരുന്നു. മാസങ്ങളോളം ഇതേ വഴിപാട് അമ്മയുടെ മുഖ്യ എതിരാളിയായ എം. കരുണാനിധിയും നടത്തിയിരുന്നൂവെന്ന് ക്ഷേത്ര ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.