Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവഭക്തിയുള്ളവർ ജോലിയിലും ശോഭിക്കും...

prayer-at-office Representative image

എന്തെങ്കിലും നന്മകൾ ഒരാളുടെ ജീവിതത്തിൽ വന്നാൽ നമ്മൾ പറയാറുണ്ട് അവർക്ക് നല്ല ദൈവാനുഗ്രഹമാണെന്ന്. പുതിയ പഠനങ്ങൾ പറയുന്നത് ദൈവഭക്തിയുള്ളൊരാൾ ജോലിയിലും സംതൃപ്തിയുള്ളവരായിരിക്കുമെന്നാണ്.

ദേവഭക്തിയുള്ളവർക്ക് ജോലിസ്ഥലത്തെ പ്രശ്നങ്ങളും മറ്റും എളുപ്പത്തിൽ മറികടക്കാൻ സാധിക്കും. കൂടാതെ ഇവർക്ക് മറ്റുള്ളവരെക്കാൾ സുരക്ഷിതത്വബോധം കൂടുതലായിരിക്കും, അതിലൂടെ ആത്മവിശ്വാസവും. വിശ്വാസികളായ ജോലിക്കാർക്കുള്ള നല്ല ഗുണങ്ങൾ എന്തൊക്കെയാണെന്നല്ലേ? കൃത്യനിഷ്ടയുള്ളവരും, കൃത്യസമയം പാലിക്കുന്നവരും, പ്രചോദനപരമായി ജീവിക്കുന്നവരുമായിരിക്കും. കൂടാതെ എല്ലാ ദിവസവും ഇവർ ജോലിക്കു ഹാജരാകുകയും ചെയ്യും!

ജോലിസ്ഥലത്ത് 15 മിനിറ്റ് സമയം ധ്യാനത്തിന് അനുവദിച്ചാൽ വിശ്വാസികളായ ജോലിക്കാർ കൂടുതൽ കാര്യപ്രാപ്തികാണിക്കുമെന്നും പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ ബെയ്‌ലർ യൂണിവേഴ്സിറ്റിയാണ് ഈ പഠനം നടത്തിയത്.

Your Rating: