Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സേവനത്തിനുള്ള ജാതകയോഗങ്ങൾ

govt-job
  1. ധനു, മകരം, കർക്കടകം, വൃശ്ചികം, മീനം എന്നീ രാശികളിൽ കുജൻ നിൽക്കുക.

  2. ധനു, മേടം, ചിങ്ങം, മകരം, കുംഭം എന്നിവയിൽ ആദിത്യൻ നിൽക്കുക.

  3. കന്നി, ധനു, മിഥുനം, മീനം, മകരം, കുംഭം എന്നിവയിൽ ബുധൻ നിൽക്കുക.

  4. ധനു, മീനം, വൃശ്ചികം, ചിങ്ങം, കർക്കിടകം, കുംഭം രാശികളിൽ ഗുരു നിൽക്കുക.

  5. മകരം, മീനം, ധനു, തുലാം, ഇടവം എന്നിവയിൽ ശനി നിൽക്കുക.

  6. വൃശ്ചികം, മകരം എന്നിവയിൽ ചന്ദ്രൻ നിൽക്കുക.

  7. ഇടവം, ശുക്രൻ നിൽക്കുക.

  8. മേടത്തിൽ നിൽക്കുന്ന ചന്ദ്രനെ ഗുരുവോ, കുജനോ നോക്കുക. ശുക്രൻ നോക്കുക, ശനി നോക്കുക, ബുധൻ നോക്കുക, കേതു നോക്കുക.

  9. കർക്കടകത്തിൽ നിൽക്കുന്ന ചന്ദ്രനെ, കുജൻ, ഗുരു, ശനി, ശുക്രൻ, രാഹു, കേതു നോക്കിയാൽ പട്ടാളത്തിലോ, പൊലീസിലോ, വിമാന സംബന്ധമായോ, നിയമവകുപ്പിലോ, ജലസേചന വകുപ്പിലോ, കപ്പലിലോ, ഭൂമിക്കടിയിലെ പെട്രോൾ മുതലായ വകുപ്പിലോ, ജഡ്ജിയായോ, മന്ത്രിയായോ, ഉദ്യോഗം ലഭിക്കും.

  10. കുജൻ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ, നീചത്തിലോ നിൽക്കുകയും, ഗുരുവോ, ശനിയോ നോക്കുകയോ ചെയ്താൽ സർക്കാർ ജോലി ലഭിക്കും.

  11. കർക്കടകത്തിൽ ചന്ദ്രൻ, മീനത്തിൽ വ്യാഴൻ, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളും, മേടത്തിൽ സൂര്യൻ, ചിങ്ങത്തിൽ സൂര്യൻ, വൃശ്ചികത്തിൽ സൂര്യൻ, രാഹു ഇഷ്ടസ്ഥാനങ്ങളിൽ നിൽക്കുക ഇവർ നല്ല ഡോക്ടറാകാൻ സാധ്യതയുണ്ട്.

  12. രണ്ടിലോ, അഞ്ചിലോ കേതുവോ രാഹുവോ നിൽക്കുകയും, ഗുരു ശുക്രന്മാർ ഇഷ്ടസ്ഥാനങ്ങളിൽ നിൽക്കുകയും ചെയ്താൽ ഒരു നല്ല വാക്മിയായ അധ്യാപകനായി തീരും.

  13. ചിങ്ങത്തിൽ ശുക്രൻ നിൽക്കുകയും കന്നിയിൽ രവി, ബുധയോഗവും, ധനുവിൽ ചന്ദ്രനും നിൽക്കുമ്പോൾ ജനിക്കുന്നവർ അധ്യാപകനായി തീരും.

  14. സൂര്യൻ കർമസ്ഥാനത്ത് (10ൽ) നിന്നാൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ വകുപ്പ്, റവന്യൂ, ഫോറസ്റ്റ് എന്നിവയിൽ ജോലി ലഭിക്കാം.

  15. ചന്ദ്രൻ കർമസ്ഥാനത്ത് (10ൽ) നിന്നാൽ നീതിന്യായവകുപ്പ്, ആരോഗ്യവകുപ്പ്, ജലസേചനം, മന്ത്രിസ്ഥാനം എന്നിവയ്ക്ക് സാധ്യത.

  16. കുജൻ 10ൽ നിന്നാൽ പൊലീസ്, പട്ടാളം, റവന്യൂ, ഭൂമിക്കടിയിലെ സാധനങ്ങൾ, ബാങ്ക്, മെഡിക്കൽ വകുപ്പ്, വിമാനം, കപ്പൽ എന്നിവയ്ക്ക് സാധ്യത.

  17. ബുധൻ 10ൽ നിന്നാൽ വിദ്യാഭ്യാസ വകുപ്പ്, രജിസ്ട്രേഷൻ, ജേർണലിസം, ഗവൺമെന്റ് പ്രസ്, കലാകായിക വകുപ്പ് എന്നിവയ്ക്ക് സാധ്യത.

  18. വ്യാഴൻ 10ൽ നിന്നാൽ റവന്യു, ഖജനാവ്, ബാങ്ക്, ലോട്ടറി, ക്ഷേത്രങ്ങളുമായി ബന്ധപ്പട്ടവ, നീതിന്യായവകുപ്പ് എന്നിവയ്ക്ക് സാധ്യത.

  19. ശുക്രൻ 10ൽ നിന്നാൽ എക്സൈസ്, റയിൽവേ, ദൂരദർശൻ, റേഡിയോ മാധ്യമങ്ങൾ, സിനിമയുമായി ബന്ധപ്പെട്ടവ, സ്ത്രീകളുടെയും കുട്ടികളുടെയും ഡോക്ടർ, ജലസേചനവകുപ്പ്, ടെക്സ്റ്റയിൽ വകുപ്പ്, കലാകാരൻ എന്നിവയ്ക്കും സാധ്യത.

  20. ശനി 10ൽ നിന്നാൽ ന്യായാധിപത്യം, ഡ്രൈവർ, ജയിൽവാർഡൻ, ക്ലാസ് 4 ജീവനക്കാർ എന്നിവയ്ക്ക് സാധ്യത.

Address Aruvikkara Sreekandan Nair K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 9497009188

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer