Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണകർത്താക്കൾക്ക് അസ്വസ്ഥത...ജൂൺ ആദ്യപകുതി ദോഷകരം?

astro-signs

2015 ജൂ ൺ മാസത്തിലെ നവഗ്രഹസഞ്ചാരവും സ്വാധീനവും; മാസത്തിലെ ആദ്യപകുതി ഭരണകർത്താക്കൾ അസ്വസ്ഥരാകാം. ന്യായാധിപന്മാരിലും ആന്തരികസംഘർഷം അനുഭവപ്പെടാം. കലാകാരന്മാർ, വിദ്യാർഥികൾ, അധ്യാപകർ, വക്കീലന്മാർ എന്നീ വിഭാഗങ്ങളിലും മാസത്തിന്റെ ആദ്യപകുതി അൽപ്പം ദോഷകരം. പൊതുവേ സമൂഹത്തിൽ രക്തദൂഷ്യം കൊണ്ടും അസ്ഥികൾ, നാഡീഞരമ്പുകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ കൊണ്ടും അസ്വസ്ഥത പടരാനിടയുണ്ട്. സാമ്പത്തികരംഗം പുഷ്ടിപ്പെടും. കുടുംബങ്ങളിൽ വിവാഹാദികർമ്മങ്ങൾ സന്തോഷം ഫലപ്പെടുത്തും.

ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്കു നേട്ടങ്ങളുടെ കാലം. വിദേശത്തു ജോലി ചെയ്യുന്നവർക്കു സ്ഥാനമാറ്റത്തിന് അവസരമുണ്ടാകും. യൂറോളജിക്കലായ രോഗങ്ങൾ വർദ്ധിച്ചു വരും. സ്വയംകൃതാനർഥം ധനനഷ്ടത്തിനും മാനഹാനിക്കും കളമൊരുക്കാതെ സൂക്ഷിക്കുക. വൈദ്യരംഗത്തു പ്രവർത്തിക്കുന്നവരും തികഞ്ഞ ജാഗ്രത പുലർത്താത്ത പക്ഷം പതനഭയത്തെ നേരിടും. മാസത്തിന്റെ രണ്ടാം പകുതിയിലും പ്രകടമായ വ്യതിയാനങ്ങൾ കാണുന്നില്ല. ഈശ്വരഭജനം, ദാനകർമ്മങ്ങൾ, ചിട്ടയായ ഉപാസനകൾ എന്നിവ ദുരിതശാന്തി വരുത്തും.

കൂടുതൽ വിവരങ്ങൾക്ക് Ajithan Nampoothirippad Gouri Sivam, AIMS P.O, Ponekkara, Edappally, Ernakulam Dist., Kerala state, India, Pin - 682 041 0484-32 9094 9387919559 me@ajithan.com, ajithan.astro@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.