Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലചക്രം എന്നത് ആയുസ്സല്ല

astro-2303

എന്റെ ഒരു ബന്ധുവിന് 22 വയസ്സായി. അവന്റെ ജാതകം എന്നെ കാണിച്ചപ്പോൾ അതിൽ 50 വർഷം 8 മാസം 24 ദിവസം കാലചക്രം എന്നു കാണുന്നു. ഇതുകണ്ടപ്പോൾ മുതൽ എനിക്ക് ആകെ മനഃപ്രയാസം. ഇത് അവന്റെ ആയുസ്സിനെയാണോ സൂചിപ്പിക്കുന്നത്? 10–03–1994 രാവിലെ 9.12 ആണ് ജനനസമയം.

പി.കെ.ശ്രീജേഷ്, കുന്നുമ്മൽ, മലപ്പുറം.

വിവിധ ഗ്രന്ഥങ്ങളിലായി ജ്യോതിഷത്തിൽ 29 തരത്തിലുള്ള ദശാകാലങ്ങളെപ്പറ്റി പറയുന്നുണ്ട്. പ്രാചീനകാലത്ത് ഇത്രയും ദശാകാലങ്ങൾ കണക്കാക്കിയായിരുന്നു മനുഷ്യന്റെ ആയുസ്സ് നിർണയിച്ചിരുന്നത്. പിന്നീട് അതു ലോപിച്ചുലോപിച്ചു  വിംശോത്തരിദശ, യോഗിനിദശ, കാലചക്രദശ, ഗോചരഫലം എന്നിവ മാത്രം കണക്കാക്കി ആയുസ്സും മറ്റും നിശ്ചയിക്കാൻ തുടങ്ങി. അതിൽ തന്നെ സാധാരണയായി ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്  വിംശോത്തരി ദശയാണ്. താങ്കൾ ഇപ്പോൾ എഴുതിയിരിക്കുന്ന കാലചക്രദശയും ഇതിലെ ഒരു വിഭാഗം മാത്രമാണെന്നു വ്യക്തമായല്ലോ...

കാലചക്രം എന്നെഴുതി പ്രത്യേക വയസ്സ് എഴുതിയതുകൊണ്ട് അതുവരെയേ ആയുസ്സ് ഉള്ളൂ എന്നു തെറ്റിദ്ധരിക്കേണ്ട... മാത്രവുമല്ല 22 വയസ്സേ ആയുള്ളൂ. ഇനി എത്രവർഷം മുന്നോട്ടു കിടക്കുന്നു. അബദ്ധ ധാരണയെല്ലാം മാറ്റിവച്ചു ജീവിതത്തിൽ നല്ല ചിന്തകളുമായി പ്രവർത്തിക്കാൻ നോക്കുക.

ഇപ്പോൾ ചെറിയ പ്രതിസന്ധികൾ ഉണ്ടാകേണ്ട സമയമാണ്. ഈ ഓഗസ്റ്റിനുശേഷം വളരെ കരുതൽ പുലർത്തുക. വാഹനം ഉപയോഗിക്കുന്നതു ശ്രദ്ധിക്കുക. സാമ്പത്തികമായ ഒരു ഇടപാടിനും മധ്യസ്ഥത വഹിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Your Rating: