Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗനാശകൻ വൈദ്യനാഥൻ

കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം

സർവ രോഗങ്ങൾക്കും പരിഹാരം വൈദ്യനാഥനെ ഭജിക്കുന്നതാണ്. കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രത്തിലെ വൈദ്യനാഥനെ പ്രാർഥിച്ചാൽ മാറാത്ത രോഗങ്ങൾ ഇല്ല എന്നാണ് വിശ്വാസം. മലയാളമാസം ആറാം തീയതിയും ഞായറാഴ്ചയും ഒന്നിച്ചു വരുന്ന ദിവസം ഇവിടെ വിശേഷമാണ്. എല്ലാ ഞായറാഴ്ചകളുമാണ് ഇവിടെ ദർശനം നടത്താൻ ഉത്തമം. 

കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം

ആദിത്യഭഗവാന് പ്രകാശം കുറഞ്ഞുവന്നപ്പോഴും ഗരുഡഭഗവാന് ഉദരവ്യാധി വന്നപ്പോഴും വൈദ്യനാഥനോട് പ്രാർത്ഥിച്ചാണ് അസുഖം ഭേദമായത് എന്നാണ് ഐതിഹ്യം. സൂര്യദശാകാല ദോഷങ്ങൾക്ക് പരിഹാരമായും ഇവിടെ ദർശനം നടത്താം. ക്ഷീരധാരയും ജലധാരയുമാണ് ഇവിടത്തെ വിശേഷവഴിപാട്. രോഗം മാറുന്നതു വരെ, അല്ലെങ്കിൽ നാൽപത്തിയൊന്ന് ദിവസം  ഭജനയിരിക്കുന്നവരും ഉണ്ട്. വെണ്ണ നിവേദ്യം ഗർഭരക്ഷയ്ക്കായി നടത്തുന്ന വഴിപാടാണ്. 

കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം

ഭഗവതിയും അയ്യപ്പനും ഗണപതിയും ഉപദേവന്മാരാണ്. കുംഭത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ് രണ്ട് വിശേഷദിവസങ്ങൾ. പാക്കം,എരടി,തപോതൽ എന്നീ മൂന്ന് ഇല്ലക്കാരാണ് പാരമ്പര്യ ശാന്തി. പുടയൂർ ഇല്ലത്തിനാണ് തന്ത്രം. മലബാർ ദേവസ്വത്തിന് കീഴിൽ പെരിഞ്ചല്ലൂർ ഗ്രാമക്കാരുടെ ട്രസ്റ്റാണ് ക്ഷേത്രകാര്യങ്ങൾ നടത്തുന്നത്. കണ്ണൂർ ജില്ലയിലെ ഈ ക്ഷേത്രം തളിപ്പറമ്പിൽ നിന്നും ആറുകിലോമീറ്റർ ദൂരെയാണ്. മേൽശാന്തി കെ.പി. രാമൻ നമ്പൂതിരി (ഫോൺ : 9447641805) 

Kanjirakkatu Vaidyanathan Temple കാഞ്ഞിരംകാട്ട് വൈദ്യനാഥ ക്ഷേത്രം

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh 

Rama Nivas Poovathum parambil 

Near ESI Dispensary 

Eloor East Udyogamandal P.O 

Ernakulam 683501 

email : rajeshastro1963@gmail.com 

Phone : 9846033337

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.