Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിത എത്തി; കേരളത്തിലെ രാജരാജേശ്വരക്ഷേത്രം പ്രസിദ്ധമായി

കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായി ജയലളിത വൈകാരികബന്ധം അവസാനം വരെ കാത്തുസൂക്ഷിച്ചിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൊന്നിന്‍കുടം സമര്‍പ്പിച്ച ജയലളിത ആനയേയും നടയിരുത്തിയിരുന്നു. ജയലളിതയുടെ സന്ദര്‍ശനത്തോടെയാണ് രാജരാജേശ്വരക്ഷേത്രം ദേശീയതലത്തിലേക്ക് ശ്രദ്ധയാകര്‍ഷിച്ചത്. 

raja-rajeswara-temple ജയലളിതയുടെ സന്ദര്‍ശനത്തോടെയാണ് രാജരാജേശ്വരക്ഷേത്രം ദേശീയതലത്തിലേക്ക് ശ്രദ്ധയാകര്‍ഷിച്ചത് (File Photo).

1999 മാര്‍ച്ച് 27 ന് ജയലളിതയുടെ നിര്‍ദേശപ്രകാരം ശിവസുന്ദരം എന്ന ആനയെ ക്ഷേത്രത്തില്‍ നടയിരുത്തിയിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം പ്രശസ്ത ജ്യോത്സന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയായിരുന്ന ജയലളിത തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. രാജരാജേശ്വരന് മുന്നില്‍ ‍പൊന്നില്‍ കുടം സമര്‍പ്പിച്ച് ക്ഷേത്രദര്‍ശനവും കഴിഞ്ഞായിരുന്നു മടക്കം. പിന്നീട് രാഷ്ട്രീയത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലുമെല്ലാം ജയലളിത മുടങ്ങാതെ രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു.ആശുപത്രിയില്‍ രോഗവുമായി മല്ലിടുമ്പോഴും ജയലളിതക്കുവേണ്ടി പൊന്നിന്‍കുടം മുടങ്ങാതെ ക്ഷേത്രനടയിലെത്തി. 

പൊന്നിന്‍കുടത്തില്‍ ഭഗവാന് സമര്‍പ്പിച്ച നെയ് കത്തിത്തീരുന്നതോടെ ദുരിതങ്ങള്‍ തീര്‍ന്നു എന്നാണ് സങ്കല്‍പം. ജയലളിതയുടെ സന്ദര്‍ശനത്തിന് ശേഷം പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗ, മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ തുടങ്ങിയ പ്രമുഖരെല്ലാം പ്രാര്‍ഥനയുമായെത്തി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.