Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതങ്ങൾ ഒഴിയാൻ കർക്കിടകത്തിൽ ദേവീപൂജ

pooja-room

ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർധിക്കാൻ കർക്കിടകമാസത്തിൽ ദേവീപൂജ (ഭഗവതി സേവ) നടത്തുന്നത് അത്യുത്തമമാണ്. വർഷത്തിലൊരിക്കൽ സ്വന്തം ഗൃഹത്തിൽ വെച്ചു തന്നെയാണ് ഈ പൂജ നടത്തുന്നത്. ചിലർ ക്ഷേത്രങ്ങളിലും ഭഗവതിസേവ നടത്തുന്നു. ഇതു കൂടാതെ ത്രികാലപൂജയും ഗൃഹങ്ങളിൽ നടത്തുന്നുണ്ട്. ഗൃഹത്തിൽ പൂജ നടത്താൻ വേണ്ട പ്രത്യേക സ്ഥാനം നിശ്ചയിച്ച് ഭഗവതിയെ വാൽക്കണ്ണാടിയിലോ പ്രത്യേക പീഠത്തിലോ സങ്കൽപിച്ചാണ് പൂജ നടത്തുന്നത്. കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കുചേരണം. ദേശഭേദങ്ങൾ അനുസരിച്ച് ചടങ്ങിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. നാലുകെട്ടും എട്ടുകെട്ടുമുളള വീടുകളുടെ  പടിഞ്ഞാറ്റയിലാണ് ഈ പൂജകൾ നടത്തിയിരുന്നത്. ത്രികാല പൂജയിൽ രാവിലെ ഗണപതിഹോമവും ഉച്ചയ്ക്ക് വിഷ്ണുപൂജയും വൈകിട്ടു ഭഗവതിസേവയുമാണ് ഉളളത്.

പരമ്പരാഗതമായി ഈ പൂജകൾ കർക്കിടക മാസത്തിലാണ് അനുഷ്ഠിച്ചു പോരുന്നത്. ഒരു കൊല്ലത്തെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും ഒഴിയുക എന്ന സങ്കൽപമാവാം കർക്കിടകമാസത്തെത്തന്നെ തിരഞ്ഞെടുത്തതിനു കാരണമെന്നാണ് വിശ്വാസം. കാലക്രമേണ ഈ അനുഷ്ഠാനങ്ങൾക്കു പ്രചാരം കുറഞ്ഞെങ്കിലും ചില ഹൈന്ദവ ഗൃഹങ്ങളിൽ ഇന്നും ഇവ നടത്താറുണ്ട്. കർക്കിടകത്തിന്റെ പഞ്ഞത്തിൽ വീഴാതെ ശാരീരികവും മാനസികവുമായി മനുഷ്യനെ ശുദ്ധീകരിക്കുകയെന്നതും ഈ പൂജകളുടെ ഉദ്ദേശ്യമാണ്.

Your Rating: