Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കിടകം പുണ്യമാസം

karkkidakom

കർക്കിടകമാസം പണ്ട് പഞ്ഞമാസമായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം ആണ്. എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം

ഈ മാസം തന്നെയാണ് രാമായണ മാസവും ആചരിക്കുന്നത്. നിത്യവും കുടുംബത്തിലെ ഗൃഹനാഥനോ ഗൃഹനാഥയോ രാമായണം വിളക്ക് വച്ച സമയത്ത് പാരായണം ചെയ്യും. ക്ഷേത്രങ്ങളിലും രാമായണമാസവും ഭഗവതിമാസവും ആചരിക്കുന്നു.

കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള ദിവസമാണ്. ആണ്ട് ബലിയും വാവ് ബലിയുമാണ് സാധാരണ മരിച്ചവർക്ക് വേണ്ടി ചെയ്യുന്ന കർമ്മം. കർക്കിടകവാവ് അതിൽ വിശേഷമാണ്. ആയുർവേദ മരുന്നുകൾ, കർക്കിടകകഞ്ഞിയും ഒക്കെ ഈ മാസം കഴിക്കുന്നത് കൂടുതൽ ഗുണകരമാണ്.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337 

Your Rating: