Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദുർനിമിത്തമായി’ കാക്ക; മുഖ്യമന്ത്രി കാർ മാറ്റിയെന്ന് ആരോപണം

astro-crow

ബെംഗളൂരു ∙ നിരീശ്വരവാദിയാണെന്ന് അവകാശപ്പെടുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കാക്കയെ പേടിച്ചു കാർ മാറ്റിയെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ പ‌രിഹാസപ്പെരുമഴ. കാറിൽ വന്നിരുന്ന കാക്ക അശുഭ സൂചനയാണെന്നു ജ്യോത്സന്മാർ പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി വാഹനം തന്നെ മാറ്റിയെന്നാണ് ആരോപണം. മൂന്നു വർഷം മുൻപു വാങ്ങിയ ഔദ്യോഗിക കാർ രണ്ടുലക്ഷം കിലോമീറ്ററിലധികം പിന്നിട്ടതിനാൽ പുതിയ കാറിന് ഒരു മാസം മുൻപേ ബുക്ക് ചെയ്തിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഈ മാസം രണ്ടിന് ഔദ്യോഗിക വസതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ടൊയോട്ട ഫോർച്യൂണറിനു മുകളിലാണു കാക്ക വന്നിരുന്നത്. ഉദ്യോഗസ്ഥർ ഓടിക്കാൻ ശ്രമിച്ചെങ്കിലും പത്തുമിനിറ്റിലേറെ ബോണറ്റിലിരുന്നിട്ടേ കക്ഷി പോയുള്ളൂ. വാഹനം മറ്റൊരിടത്തു പാർക്ക് ചെയ്തപ്പോഴും കാക്ക വന്നിരുന്നു. ഈ ദൃശ്യങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്തതോടെ അശുഭ ലക്ഷണമാണെന്നു പറഞ്ഞു ചില ജോൽസ്യൻമാർ രംഗത്തെത്തുകയായിരുന്നു.

siddaramaiah



ശനിയാഴ്ച സിദ്ധരാമയ്യ പുതിയ ടൊയോട്ട ഫോർച്യൂണർ ഉപയോഗിച്ചു തുടങ്ങിയതോടെ വിവാദവും തുടങ്ങി. ഈ മുഖ്യമന്ത്രിയുടെ സർക്കാരാണോ ‘അന്ധവിശ്വാസ നിവാരണ ബിൽ’ നിയമസഭയിൽ പാസാക്കാൻ പോകുന്നതെന്നു വരെ സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയർന്നു. 

Your Rating: