Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേമദ്രുമയോഗം എന്ന ദാരിദ്ര്യ യോഗം

ജ്യോതിഷം

ജീവിതത്തിൽ ഒരു ഗതിയും പരഗതിയുമില്ലാതെ പലവിധ ദാരിദ്ര്യ ദുഃഖങ്ങൾ അനുഭവിക്കുന്നവരുടെ ജാതകത്തിൽ കാണുന്ന യോഗമാണ് കേമദ്രുമയോഗം.

‍ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 2–ാം ഭാവത്തിലും 12–ാം ഭാവത്തിലും  ഒരു ഗ്രഹവും നിൽക്കാത്ത സമയം ജനി ക്കുന്നത് കേമദ്രുമയോഗത്തിന് ഇടയാക്കും. എന്നാൽ ചന്ദ്രന്റെ ഇരുപുറവും ഗ്രഹങ്ങൾ ഇല്ലെങ്കിലും ചന്ദ്രന്റെ 1,4,7,10 രാശിക ളിൽ സൂര്യൻ ഒഴിച്ചുളള മറ്റേതെങ്കിലും ഒരു ഗ്രഹം ഉണ്ടെങ്കിൽ കേമദ്രുമയോഗം അനുഭവിക്കുകയില്ല എന്നും വിധിയുണ്ട്.

നവാംശകത്തിൽ ചന്ദ്രൻ നില്‍ക്കുന്ന രാശിയുടെ കേന്ദ്രത്തിൽ ഏതെങ്കിലും ഗ്രഹം നിന്നാലും കേമദ്രുമയോഗം അനുഭവിക്കില്ല എന്ന അഭിപ്രായവും ഉണ്ട്.

കേമദ്രുമയോഗത്തില്‍ ജനിച്ചവൻ ഉയർന്ന കുലത്തിലോ രാജ വംശത്തിലോ ജനിച്ചാലും, ദുഃഖിച്ച് നടക്കുന്നവനായും, മൂര്‍ഖ സ്വഭാവം കാരണം, സഹായിക്കുന്നവരെ വെറുപ്പിക്കുന്നവനാ യും, ദാസ്യപ്രവർത്തി നടത്തി ജീവിക്കുന്നവനായും ഭവിക്കും എന്ന് ജ്യോതിഷ പ്രമാണങ്ങൾ പറയുന്നു. 

‍ജാതകത്തിൽ ഭാഗ്യാധിപൻ ആയ 9–ാം ഭാവാധിപൻ ദുർബല നായി ലഗ്നാൽ 12–ാം ഭാവത്തിൽ നിൽക്കുക. 12–ാം ഭാവാധി പൻ ദുർബലനായി 2 ൽ നിൽക്കുക. പാപഗ്രഹങ്ങൾ 3 ലും നിന്നാലും കേമദ്രുമയോഗം പറയാം. 

ഈ യോഗത്തിൽ ജനിച്ചവർ പരസ്ത്രീകളിൽ /പരപുരുഷ ന്മാരിൽ തല്പരരായി സ്വത്തുക്കൾ നശിപ്പിച്ച് വഴിയാധാരം ആകും. ഇരന്ന് തിന്ന് ജീവിക്കും. താൻ ജനിച്ച സമുദായത്തി ന്റെ ആചാരങ്ങളെ വെല്ലു വിളിച്ച് ജീവിക്കുക. സ്വന്തം കുടുംബ ത്തിന് തന്നെ ദോഷകരമായി പ്രവർത്തിക്കുക, നിന്ദ്യങ്ങൾ ആയ തൊഴിലുകൾ ചെയ്ത് ജീവിക്കുക. എന്നിവ ഫലം.‌

ജാതകത്തിൽ ലഗ്നത്തിന്റെ 1,4,7,10 രാശികളിൽ ചന്ദ്രൻ, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളും, ചൊവ്വ 8 ലും സൂര്യൻ 12 ലും നിന്നാലും കേമദ്രുമയോഗം. ഈ യോഗത്തിൽ ജനിച്ചവർ സ്വദേശത്ത് അപമാനിതനായോ, കടക്കാരനായോ, നിഷ്കാ സിതനാകും. ജന്മദേശത്ത് തിരിച്ച് വരാനാകാതെ  വിഷമിച്ച് ജീവിക്കും. വീട് വിട്ട് പോകുന്ന കുട്ടികളുടെ ജാതകത്തിലും ഈ ഗ്രഹയോഗം കാണാം. മേൽപ്പറഞ്ഞ ഗ്രഹയോഗങ്ങൾ ജാതകത്തില്‍ കണ്ടാൽ ഉത്തമജ്യോത്സ്യൻമാരെ സമീപിച്ച് ഉചിതമായ പരിഹാര കർ‌മ്മങ്ങൾ നടത്തിയാൽ ദോഷശക്തി കുറയ്ക്കാം. മൂകാംബിക ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, പറശ്ശിനിക്കടവ്, കുന്നത്തൂർ പാടി മുത്തപ്പൻ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ദർശനം, ഭജനം പാർക്കൽ എന്നിവ ഗുണഫലങ്ങൾ നൽകും. മേല്പറഞ്ഞ യോഗഫലങ്ങൾ ജാതകദേശം 8–ാം അദ്ധ്യാത്തിലെ യോഗപ്രക രണത്തിൽ വിവരിച്ചിട്ടുണ്ട്. മറ്റ് മതക്കാര്‍ക്ക് അവരവരുടെ ആചാര പ്രകാരമുളള പരിഹാര കർമ്മങ്ങള്‍ നടത്താവുന്ന താണ്. 

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Apartments, Opp. Thycaud Police Ground

Thycaud P.O., Trivandrum-14

Phone: 0471- 2324553

Mob: 9526480571, 9447251087

Your Rating: