Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേതുക്ലേശങ്ങളിൽ നിന്ന് രക്ഷനേടാൻ ചുവപ്പ്

ixora കേതുവിന് ഹേതു വേണ്ട

കേതു ദശ പൊതുവേ ക്ലേശകരമായിരിക്കും. അഗ്നിഭയം, ആയുധഭയം, ഭാര്യപുത്രാദികൾക്ക് ദോഷം, അപവാദം, സ്ത്രീകളാൽ ദുഃഖം, ഇടയ്ക്ക് അൽപമായ സന്തോഷം ഫലം. നിഗൂഡ കർമങ്ങളിലും ദുർമന്ത്രവാദത്തിലും താൽപര്യം തോന്നാം. അത് ഒഴിവാക്കണം.  അനിഷ്ട കാരനായ  കേതു നിൽക്കുന്നവർക്ക് ഉൾക്കാഴ്ചയും വിവേചനശക്തിയും കുറയും.

ജാതകത്തിൽ ശുഭപ്രദനായി കേതു നിൽക്കുന്നുവെങ്കിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും ഇടയ്ക്കിടെ ഏതെങ്കിലും തരത്തിലുളള ക്ലേശങ്ങൾ സംഭവിക്കാം.

ജീവിതരീതി : ആത്മീയതയിൽ ഊന്നിയുളള ജീവിതരീതി വേണം. ജീവിതത്തിന് ബോധപൂർവ്വം അടുക്കും ചിട്ടയും ഉണ്ടാക്കണം. കേതുവിന് ഹേതു വേണ്ട എന്നൊരു ചൊല്ലുണ്ട്. അതിനാൽ അപകട സാധ്യത ഉളള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാകണം. വീട്ടിനുളളിലും പുറത്തും വിട്ടു വീഴ്ചാ മനോഭാവം ഈ ദശാകാലത്ത് പുലർത്തണം. 

പൂജകൾ : ജന്മനക്ഷത്രദിവസം, ദശാപഹാരം തുടങ്ങുന്ന ദിവസം ഒക്കെ കേതുപൂജ ആവാം. രാഹുവിനെപ്പോലെ കേതുവിനും  പ്രാധാന്യമുളള ആഴ്ച ദിവസമില്ല. ആയില്യം, മകം, മൂലം നക്ഷത്ര ദിനങ്ങളിൽ കേതു പ്രീതിക്കായി വ്രതമനുഷ്ഠിക്കാം. 

വസ്ത്രധാരണം: കേതുവിന് ധരിക്കേണ്ട വസ്ത്രങ്ങളുടെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടു പക്ഷമുണ്ട്. കറുപ്പും ചൊവ്വയ്ക്കും ശനിക്കും രാഹുവിനും സമാനനായി കാണുന്ന കേതുവിന് ചുവപ്പ് വസ്ത്രമാകും അഭികാമ്യം. ഇക്കാര്യത്തിൽ സ്വന്തം വിവേചനം ഉപയോഗിക്കുന്നതാകും ഉചിതം.

പുഷ്പധാരണം : തെച്ചി തുടങ്ങിയ ചുവന്ന പുഷ്പങ്ങളോ നീല ശംഖുപുഷ്പമോ ധരിക്കാം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. കെ. ബാലകൃഷ്ണ വാരിയർ

(റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: