Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതാണ് നിങ്ങളുടെ കൂറ്?

സൂര്യരാശി

ഇനിയും പലർക്കും നിശ്ചയമില്ലാത്ത കാര്യമാണ് തങ്ങളുടെ കൂറ് ഏതാണ് എന്നകാര്യം. സോഡിയാക് സൈൻ അറിയാം അതിലെ മാസമറിയാം നക്ഷത്രവും അറിയാം ജന്മരാശി അഥവാ കൂറ് അറിയില്ല. ഇതെങ്ങനെ അറിയാൻ പറ്റും? വളരെ എളുപ്പമാണ്. സൂര്യൻ നിൽക്കുന്ന രാശിയാണ് സോഡിയാക് അനുസരിച്ച് വരുന്ന ഏരീസ് മുതൽ തുടങ്ങുന്ന സൂര്യരാശികൾ ചന്ദ്രൻ നിൽക്കുന്നതാണ് ജന്മരാശി.

അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ രണ്ടേകാൽ നക്ഷത്രമാണ് ഒരു രാശിയിൽ വരുന്നത്. അതായത് അശ്വതി, ഭരണി, കാർത്തിക കാൽ(മേടക്കൂറ്), കാർത്തിക മുക്കാൽ , രോഹിണി, മകയിരം 1/2  (എടവക്കൂറ്) ഇങ്ങനെ അത് മീനക്കൂറ് വരെ വരുന്നു.

ചിലർ നക്ഷത്രഫലം വായിക്കുമ്പോൾ കാർത്തികയാണെങ്കിൽ മേടക്കൂറും എടവക്കൂറും വായിക്കും. അതിന്റെ ആവശ്യം ഇല്ല. ശരിയായ കൂറിൽ നിന്നും തികച്ചും വിഭിന്നമായിരിക്കും അടുത്ത കൂറുകാരുടെ ഫലം. എന്നിട്ടും സംശയം തീർന്നില്ലെങ്കിൽ ജാതകത്തിലെ ഗ്രഹനില എടുത്തുനോക്കുക. ഗ്രഹനിലയും അംശകവും ഉള്ളതിൽ ഗ്രഹനിലയാണ് നോക്കേണ്ടത്. അതിൽ മുകളിൽ ഇടത്തേ അറ്റം മീനം രാശിയാണ്. ക്ലോക്ക്‌വൈസായി നോക്കിയാൽ രണ്ടാമത്തേതാണ് മേടം പിന്നെ ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇങ്ങനെ പന്ത്രണ്ട്  രാശികൾ വരും.

മേടമാണ് ജ്യോതിഷമനുസരിച്ച് ആദ്യരാശി. ഈ രാശികളിൽ എവിടെയാണ് ചന്ദ്രൻ വരുന്നത് അതാണ് ഓരോരുത്തരുടെ കൂറ്. കാർത്തിക 1/4 ആണെങ്കിൽ മേടക്കൂറും കാർത്തിക 3/4 ആണെങ്കിൽ എടവക്കൂറും ആണ്. കാൽ, അര, മുക്കാൽ ആയി വിഭജിക്കുന്ന നക്ഷത്രങ്ങൾ മാത്രമാണ് രണ്ട് രാശിയിലായി വരുന്നത്. ജനിച്ച സമയം അനുസരിച്ചാണ് ഇത് മാറുന്നത്. ഒരു നക്ഷത്രം ഇരുപത്തിനാല് മണിക്കൂറ് ഉണ്ടെങ്കിൽ അതിന്റെ കാൽഭാഗം വരെ രു രാശിയിലും പിന്നം ബാക്കി മുക്കാൽ ഭാഗം അടുത്ത രാശിയിലും ആകുന്നത് ഇങ്ങനെയാണ്. ചില ജാതകങ്ങളിൽ ജനനസമയം എഴുതി കഴിഞ്ഞ് നക്ഷത്രം പറയുന്നതിനോടൊപ്പം കൂറ് കൂടി എഴുതിയിട്ടുണ്ടാകും. രണ്ട് കൂറിൽ വരുന്ന നക്ഷത്രങ്ങൾക്ക് മാത്രം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: