Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരം തിളങ്ങാൻ വെളളി

ജ്യോതിഷം

ഇഷ്ടഫലപ്രദനായ കുജന്റെ (ചൊവ്വയുടെ) ദശാകാലത്ത് ശത്രുജയം, സഹോദരങ്ങളിൽ നിന്ന് സഹായം, അധികാരികളിൽ നിന്ന് സഹായം, കൃഷി ലാഭം എന്നിവ ഫലം.

ചൊവ്വ അനിഷ്ടസ്ഥിതിയിൽ ആണെങ്കിൽ ബന്ധുക്കളുമായി കലഹം, ശത്രുദോഷം, അപകട സാധ്യത, രക്തദൂഷ്യം, പിത്തരോഗങ്ങൾ, കടുത്ത പനി, കരൾ; കുടൽ രോഗങ്ങൾ ഇവയ്ക്കു സാധ്യത. ജാതകത്തിൽ ചൊവ്വ ദുർബലനായ വ്യക്തിക്ക് കർമശേഷിയും ഉത്സാഹവും കുറവായിരിക്കും. മുൻകോപം, എടുത്തു ചാട്ടം, മദ്യാസക്തി ഇവയ്ക്കും സാധ്യത.

ജീവിത രീതി : മനുഷ്യന്റെ ബലവും ശരീരശക്തിയും സൂചിപ്പിക്കുന്നത് ചൊവ്വയാണ്. ചൊവ്വ അനിഷ്ട സ്ഥാനത്തായാൽ ക്രൂരകർമ്മങ്ങളിൽ താൽപര്യം തോന്നാം. ക്രിമിനൽ വാസന കൂടാം. ഇത് മനസ്സിലാക്കി പക്വതയും ശാന്തിയും സൂക്ഷ്മതയും ഈ ദശാകാലത്ത് പുലർത്തണം.

പൂജകൾ : തെറ്റി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പൂക്കളാണ് കുജ പൂജയ്ക്കു ഉപയോഗിക്കേണ്ടത്. ചുവന്ന പുഷ്പങ്ങൾ രക്ത ചന്ദനം സഹിതം അർച്ചന നടത്തുന്നതും നല്ലതാണ്.

വസ്ത്രധാരണം : ചുവപ്പു നിറമുളള വസ്ത്രങ്ങളോ ചുവന്ന പട്ടോ വേഷത്തിന്റെ ഭാഗമാക്കണം. ജാതക ത്തിലെ ചൊവ്വയുടെ സ്ഥിതി പരിഗണിച്ച് ജ്യോതിഷ നിർദേശപ്രകാരം സുബ്രഹ്മണ്യനെയോ ഭദ്രകാളി യെയോ ആണ് ഭജിക്കേണ്ടത്. ചൊവ്വാഴ്ച വ്രതവും ശുദ്ധമായ വെളളി ധരിക്കുന്നതും നല്ലതാണ്. 

പുഷ്പധാരണം : തെറ്റി, ചെന്താമര പോലുളള ചുവപ്പ് പുഷ്പങ്ങളാണ് അണിയേണ്ടത്

വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. ബാലകൃഷ്ണ വാരിയർ

(റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: