Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹതടസ്സം, കാലതാമസം...

astro-im-09

ശരാശരി വിവാഹപ്രായം സ്ത്രീകൾക്ക് 18-25 വയസ്സും പുരുഷന്മാർക്ക് 21-29 വയസ്സും ആണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. എന്നാൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വിവാഹം നടക്കുന്നില്ല എങ്കിൽ അതിന്റെ കാരണം ജാതകഗ്രഹനില പരിശോധിച്ചാൽ മനസ്സിലാക്കാം.

മംഗല്യരാശി ആയ 7ൽ ചൊവ്വ ശനി-രാഹു എന്നീ ഗ്രഹങ്ങൾ ഏതെങ്കിലും നിൽക്കുക. ശുക്രനും, ശനിയും യോഗം ചേർന്ന് 7, 8 രാശികളിൽ നിൽക്കുക 1, 2, 4, 7, 8 രാശികളിൽ‌ പാപഗ്രഹങ്ങൾ ആയ രവി, ചൊവ്വ, രാഹു, ശനി എന്നീ ഗ്രഹങ്ങൾ നിന്നാൽ തത്തുല്യ പാപയോഗം നോക്കി വേണം വിവാഹം നടത്താൻ.

ജാതകത്തിലെ 5, 10 രാശിയിൽ ചൊവ്വ നിൽക്കുന്നതു വിവാഹം താമസിപ്പിക്കും. താമസിച്ച് പ്രേമവിവാഹം നടക്കാനുള്ള സാധ്യതയും പറയാം. മിഥുനം, കന്നി, ചിങ്ങം രാശികൾ ലഗ്നാൽ 7-ാം ഭാവം ആയി വരികയും അവിടെ ശനി നിൽക്കുകയും ചെയ്താൽ വിവാഹം താമസിക്കും. ജാതകത്തിൽ 7-ാം ഭാവാധിപൻ പാപഗ്രഹങ്ങളുമായി കൂട്ടു ചേർ‌ന്നു മിഥുനം, കർക്കടകം, കന്നി, മീനം രാശികളിൽ നിന്നാലും വിവാഹം താമസിക്കും. ചൊവ്വയും ശനിയും ചേർന്നുനിൽക്കുകയോ പരസ്പരം വീക്ഷിക്കുകയോ ചെയ്താലും വിവാഹം താമസിക്കും. 7, 8, 9, 10 രാശികളുമായി ശനിക്കും ചൊവ്വയ്ക്കും ബന്ധം വന്നാലും വിവാഹം താമസിക്കും.

സൂര്യനും ശനിയുമായി ചേർന്നു മിഥുനം, ചിങ്ങം, കന്നി രാശികളിൽ നിന്നാലും വിവാഹം സമയത്തിനു നടക്കില്ല. ശനിയും ചൊവ്വയും ചേർന്ന് 7 ൽ നിന്നാൽ വിവാഹം താമസിക്കുക മാത്രമല്ല തന്നെക്കാൾ പ്രായം കൂടിയ വ്യക്തിയെ വിവാഹം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. ജാതകത്തിൽ 7ൽ രാഹു നിൽക്കുന്നവരിൽ ഭൂരിപക്ഷവും സ്വന്തം സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കും. സാമൂഹിക കുടുംബ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ശുക്രന്റെ ഇരുപുറത്തും പാപഗ്രഹങ്ങൾ വരുന്നതും ശുക്രനോട് പാപന്മാർ യോഗം ചെയ്യുന്നതും വിവാഹം വൈകിപ്പിക്കും.

ശുക്രൻ കന്നിരാശിയിൽ നീചനായി നിൽക്കുന്ന ജാതകക്കാരുടെ വിവാഹം വൈകും. ജാതകപരിശോധന നടത്തിയാൽ തടസ്സങ്ങൾ മാറി നല്ല ദാമ്പത്യം ഉണ്ടാകാൻ ഇടയാകും.

ലേഖകന്റെ വിലാസം :‌

ആർ. സഞ്ജീവ് കുമാർ

ജ്യോതിസ് ആസ്ട്രോ റിസർച്ച് സെന്റർ

തൈക്കാട് പി.ഒ., തിരുവനന്തപുരം – 14

ഫോൺ : 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.