Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'T' യിൽ ആണോ?

letter-t

രക്തസാക്ഷികളുടെ അക്ഷരമായിട്ടാണ് പൊതുവെ ടി അറിയപ്പെടുന്നത്. ക്രൂശിക്കപ്പെടുന്നവരുടെ അക്കമായും ഹൃദയം പറിച്ചു നൽകിയാലും വാഴനാര് എന്നേ മറ്റുള്ളവവർ ഇവരോട് പറയൂ. സ്നേഹമുള്ളവരും മയമുള്ളവരും സുഹൃദ്ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരുമായിരിക്കും. എന്നാൽ കുഴച്ചിൽ മറിച്ചിലുകളിലൂടെ നിരാശാജനകമായ അനുഭവങ്ങൾ വരും. നല്ല അധ്യാപകനാകാനും മറ്റുള്ളവരെ ഉപദേശിക്കാനും കഴിയും. സ്നേഹമില്ലാത്തിടത്ത് ഇവരുടെ ജീവിതം വറ്റി വരണ്ടു കരിവാളിച്ചു പോകുന്നു. 

കാലാനുസൃതമായ മാറ്റങ്ങളില്‍ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓര്‍മകളില്‍ മുഴുകി ജീവിക്കാനാണ് ഇവര്‍ക്കിഷ്ടം. മറ്റുള്ളവരുടെ ക്രൂരവിനോദങ്ങൾ ഏൽക്കേണ്ടി വരുമെങ്കിലും ഈ പേരുകാര്‍ നേതൃസ്ഥാനത്ത് എത്തിച്ചേരും. സുഖദുഃഖ സമ്മിശ്രഫലങ്ങളാണ് ഈ അക്ഷരത്തില്‍ നിന്ന് ലഭിക്കുന്നത്. സുഖപ്രദമായ ജീവിതം, കഠിനപ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. 

രഹസ്യങ്ങൾ സൂക്ഷിക്കാൻ മിടുക്കരാണ് ഇവർ. റൊമാന്റിക് സ്വഭാവക്കാരായ ഇക്കൂട്ടർക്ക് പണം ചിലവാക്കാൻ ഒരു മടിയുമില്ല. ചിലവാക്കുന്നതിൽ അധികം പണം ഇവർക്ക് കിട്ടുകയും ചെയ്യും.

Your Rating: