Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'V' ൽ ആണോ?

v ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്.

ഏറ്റവും ശക്തിമത്തായ അക്ഷരങ്ങളിൽ ഒന്നാണ് V. ഊർജസ്വലമായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യബോധവും കാരണം പരിവർത്തനങ്ങളിലൂടെ ജീവിതത്തിൽ വളരെ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും. നെർവസ് ടെൻഷൻ കൂടുതലനുഭവിക്കുന്ന ഇവർക്ക് അതു സംബന്ധമായ അസ്വസ്ഥതകളും ഉണ്ടാകാം. വിജയത്തിന്റെയും ഒപ്പം വിഷമതയുടെയും കൂടി അക്ഷരമാണ് V. 

വ്യത്യസ്ത വ്യക്തിത്വങ്ങൾ Vക്കാർക്ക് പൊതുവെ കണ്ടുവരുന്നു. ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. എന്നാൽ, ചില നേരങ്ങളിൽ തമാശ പറഞ്ഞാൽ പോലും സീരിയസായി എടുത്ത് സംഗതി വഷളാക്കുന്നവരാണ്. ആത്മാര്‍ത്ഥത, സ്‌നേഹം, ത്യാഗമനോഭാവം എന്നിവ ഇവരുടെ കൂടപ്പിറപ്പാണ്. ആത്മവിശ്വാസമുള്ളവരാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്ന ഇവർ അവസാന വിജയം വരിച്ച് ഒരു സ്ഥാനത്തെത്തുമെന്ന് ഉറപ്പ്. 

സ്വന്തം കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അത്ര താത്പര്യമില്ലാത്തവരാണെങ്കിലും ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ ആഗ്രഹിക്കുന്ന ഇവര്‍ വലിയ സുഹൃദ്‌വലയത്തിന്റെ ഉടമകളായിരിക്കും. ചില സമയത്ത് ഇവരിൽ കടുത്ത അലസത കേറിക്കൂടും, പിന്നെ എന്ത് പറഞ്ഞ് ജോലി ചെയ്യിപ്പിക്കാൻ നോക്കിയാലും നടക്കില്ല. V ആവര്‍ത്തിച്ചുവന്നാല്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കും.

Your Rating: