Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'W' വിൽ ആണോ?

letter-w

ഉയർച്ച താഴ്ചകളിൽ ഊഞ്ഞാലാടുന്ന അക്ഷരമാണു ഡബ്ല്യൂ. അപ്രതീക്ഷിതമായിടത്തുകൂടി ജീവിതനദി ഒഴുകിയെന്നിരിക്കും. ആശയവിനിമയശേഷി, ചുറ്റുപാടിനിണങ്ങുന്ന പെരുമാറ്റം, ശേഷി, എല്ലാം ഇവർക്കുണ്ട്.  ജീവിതം അതിന്റെ പരമാവധി ആസ്വദിക്കണമെന്ന് ആഗ്രഹിക്കും. ഇവരുടെ പ്രവർത്തനപുരോഗതിക്കും ഇത്തരം സുഖം കൂടിയേ കഴിയൂ. ജനസമ്മതിയുള്ളവരുമായിരിക്കും. 

സമ്പല്‍സമൃദ്ധവും സുഖാനുഭൂതികളും നിറഞ്ഞ ജീവിതമായിരിക്കണം തങ്ങളുടേതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ജീവിതപാഠങ്ങൾ ജാഗ്രതയോടെ പഠിച്ച് അതാസ്വദിക്കുകയും കൂടുതൽ ഉന്നതിയിലേക്ക് പോകുന്നതും ഇവരുടെ പ്രത്യേകതയാണ്. എന്തിനേയും ചോദ്യം ചെയ്യുവാനും വിമര്‍ശനബുദ്ധ്യാ വിലയിരുത്താനും അപാര സാമർത്ഥ്യമാണ് ഇവർക്ക്. നല്ല വാക്ചാതുര്യമുള്ള ഇവര്‍ ഇണങ്ങാത്ത ചുറ്റുപാടുകളോടുപോലും യോജിച്ചുപോവും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും ഇവർക്ക് വിജയം ഉറപ്പാണ്. 

ഹൃദയവിശാലത തീരെയില്ലാത്തവരായാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്.  സ്വയം പുകഴ്ത്തൽ ഇവരിൽ കൂടുതലായി കാണുന്നു. സ്നേഹം പ്രകടിപ്പിക്കാൻ ഇവർക്ക് തീരെ അറിയില്ല. 

Your Rating: