Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'X' ൽ ആണോ?

letter-x

ഗുണന ചിഹ്നം പോലെയുള്ള അക്ഷരം, എക്സ്. ആകൃതിപോലെ വ്യക്തികളുടെ ജീവിതത്തില്‍ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്ന അക്ഷരമായാണ് പൊതുവെ എക്സ് അറിയപ്പെടുന്നത്. എന്നാല്‍ ജീവിതപാഠങ്ങൾ പഠിച്ച്, പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കണ്ടെത്തി മുന്നേറാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. മറ്റുള്ളവർക്ക് മാതൃകാപരമാണ് പരാജയങ്ങളിൽ പതറാതെയുള്ള ഇവരുടെ ജീവിതം. സ്നേഹസമ്പന്നരാണ്.

ഇരിക്കുന്നയിരുപ്പിൽ സ്വഭാവം മാറുന്നവരാണ്. ഒന്നു കരുതിയിരിക്കുന്നതാണ് നല്ലത്. എപ്പോൾ എന്ത് ചെയ്യും എങ്ങനെ പ്രവർത്തിക്കുമെന്ന് പറയാനാവില്ല.  എടുത്ത്ചാട്ടം മൂലം ഓരോരോ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നവരാണ്. 

എന്നാൽ, ജോലിയിൽ മിടുമിടുക്കരാണ് ഇവർ. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാനുള്ള കഴിവ് ഇവർക്കുണ്ട്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വളരെ കൃത്യതയോടെയും വ്യക്തതയോടെയും ചെയ്ത് തീർക്കുന്നവരാണ്. ഏൽപ്പിക്കുന്ന ജോലികൾ ഞൊടിയിടയിൽ തീർക്കാൻ ഇവർക്ക് കഴിയും. പെട്ടെന്ന് ദ്യേഷ്യപ്പെടുന്നവരാണ്. പ്രണയകാര്യങ്ങളിൽ തത്പരരായ ഇവർക്ക് ആരെയും ആകർഷിക്കാനുള്ള വശ്യതയുണ്ട്. 

Your Rating: