Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'Z' ൽ ആണോ?

letter-z

പേരും പ്രശസ്തിയും കൂടുതൽ ലഭിക്കാൻ സാഹചര്യമൊരുക്കുന്ന അക്ഷരമാണ് ഇസഡ്. അധികാരവും ആഡംബരവും ഇതിന്റെ പ്രത്യേകതകളാണ്. ഇവർക്കു ഗൂഢശാസ്ത്രങ്ങളും കർമങ്ങളും സ്വായത്തമാക്കാൻ കഴിയും. സ്വച്ഛമായ കുടുംബജീവിതം ഉണ്ടാകും. സാമ്പത്തികഗുണം നൽകുന്ന അക്ഷരമാണ്. യാഥാസ്ഥിതികതയിൽ നിന്നു പുരോഗതിയിലേക്കു നടന്നു നീങ്ങുന്ന ചിന്താഗതിയായിരിക്കും. 

ലുക്ക് ഇല്ലെങ്കിലും ഒടുക്കത്തെ ബുദ്ധിയാന്ന് പറയാറില്ലേ.. അതാണ് ഇസഡ്കാർ. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത ഇവര്‍ തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ സമ്പത്ത് ചെലവഴിക്കൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്. സ്വാര്‍ത്ഥത, കാര്‍ക്കശ്യബുദ്ധി എന്നിവ ഇവരുടെ മുഖമുദ്രയാണ്. മിക്കപ്പോഴും ഒറ്റപ്പെട്ട ജീവിതമായിരിക്കും ഇവർക്ക്. ഏതെങ്കിലും പ്രതിസന്ധിയില്‍ പെട്ടുപോയാല്‍ പോലും എല്ലാവരും ഇവരെ ഒറ്റപ്പെടുത്താറാണ് പതിവ്. 

കുടുംബാംഗങ്ങള്‍ക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ്. നിരീശ്വരവാദികളല്ലെങ്കിലും ദൈവവിശ്വാസം അത്രയൊന്നും ഇവരില്‍ കണ്ടുവരുന്നില്ല. എന്ത് കാര്യം തുറന്ന് പറയാനും മടിയില്ലാത്തവരാണ്. ജീവിത്തിലെ ഓരോ ഏടുകളും വളരെ നന്നായി ആസ്വദിക്കുന്നവരാണ്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിച്ചിരിക്കുന്ന സ്വഭാവം ഇവർക്ക് തീരെയില്ല. പുതിയത് തേടി പോകുന്നതിലാണ് ഇവർക്ക് കൂടുതൽ താത്പര്യം. 

Your Rating: