Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഃഖങ്ങൾക്ക് ഇനി അവധി‌

ജ്യോതിഷം ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ ധാരാളം നല്ല കാര്യങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു മനസ്സിലാക്കുവാൻ കഴിയും

ഞാൻ 1974 മേയ് 21–ാം തീയതി ചൊവ്വാഴ്ച രാവിലെ 6.30നു ജനിച്ചു. ഓർമവച്ചനാൾ മുതൽ ഇന്നുവരെ ദുഃഖങ്ങളേ ഉള്ളൂ. ഭരണി നക്ഷത്രമാണ്. ഭർത്താവും നാലു മക്കളും ഉണ്ട്. എന്നെങ്കിലും നല്ലകാലം വരുമോ? ജോലി കിട്ടുമോ? അതോ സ്വയം തൊഴിൽ, ബിസിനസ്സ്, കൃഷി ഇവയിലേതെങ്കിലും ചെയ്താൽ രക്ഷപ്പെടുമോ?

മഞ്ജുള ജയരാജൻ, പാറേപ്പറമ്പിൽ, മടുക്ക.

2002 മുതൽ രാഹൂർദശാ കാലമായിരുന്നു. 2017 മേയ് 5നാണ് അവസാനിക്കുന്നത്. രാഹൂർദശ താങ്കൾക്കു കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടാകാം. അതിനേക്കാൾ ഉപരിയായി മനസ്സുകൊണ്ടു സംതൃപ്തമായ അവസ്ഥ താങ്കൾക്ക് ഇല്ല എന്നാണു മനസ്സിലാക്കാൻ പറ്റുന്നത്. എത്രയോ ആളുകൾ വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. താങ്കൾക്ക് ആ വിഷമം ഇല്ലല്ലോ.. എത്രയോ ദമ്പതികൾ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നുണ്ട്.... നാലു മക്കളുള്ള താങ്കൾ ആ കാര്യത്തിൽ എത്രയോ ഭാഗ്യവതിയാണ്. ഇതുപോലെ തന്നെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ ധാരാളം നല്ല കാര്യങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു മനസ്സിലാക്കുവാൻ കഴിയും. അതുകൂടി ചിന്തിച്ചുവേണം ഓർമ്മവച്ച നാൾ മുതൽ ദുഃഖമായിരുന്നു എന്നൊക്കെ പറയാൻ. എന്തായാലും പുതിയ സംരംഭങ്ങൾക്കു 2017 മേയ് മുതൽ അനുകൂലമാണ്. ഈ വർഷം അവസാനത്തോടുകൂടി അതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാം.

Your Rating: