Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിലും തൊഴിലിലും ഇനി വിജയം, രഹസ്യമന്ത്രം ഇതാ!

x-default

ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികം വാചാലമാകേണ്ട കാര്യമില്ല. നന്നായി ഉറങ്ങി, ഊര്‍ജ്ജം സംഭരിച്ചുവേണം പുതിയ പകലിനെ വരവേല്‍ക്കാന്‍. ഉറക്കത്തിനുള്ള വൈദിക നിഷ്ഠകളില്‍ സുപ്രധാനമാണ് ശിവസങ്കല്‍പ്പസൂക്തം. യജുര്‍വേദത്തിലെ ശിവസങ്കല്‍പ്പസൂക്തത്തിലെ ആദ്യമന്ത്രത്തെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം അറിഞ്ഞു കഴിഞ്ഞു. ഇതാണ് ശിവസങ്കല്‍പ്പസൂക്തത്തിലെ രണ്ടാം മന്ത്രം:

ഓം യേന കര്‍മാണ്യപസോ മനീഷിണോ

യജ്ഞേ കൃണ്വന്തി വിദഥേഷു ധീരാ:

യദപൂര്‍വം യക്ഷമന്തഛ പ്രജാനാം

തന്മേ മന: ശിവസങ്കല്‍പ്പമസ്തു

ബുദ്ധിമാന്‍മാരും കര്‍മ്മകുശലതയുള്ളവരും അനന്യസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന വൈദഗ്ധ്യമുള്ളവരുമെല്ലാം എത്തരത്തിലുള്ള മനസ്സുകൊണ്ടാണോ യജ്ഞങ്ങളില്‍ മുഴുകന്നത്, അതിന് എന്താണോ അവരെ പ്രാപ്തരാക്കുന്നത് ആ ചിന്ത തന്നെ എന്റെ ഉള്ളിലുണ്ടാകട്ടെ എന്ന് മന്ത്രം പറയുന്നു. 

അദ്ഭുതങ്ങളായ കഴിവുകളുള്ള സാധാരണത്വത്തിലൂടെ അസാധാരണത്വം കൈവരിക്കാന്‍ ശേഷിയുള്ള എന്റെ യക്ഷമനസ്സ് ശുഭ വിചാരങ്ങളുള്ളതായി തീരട്ടെ എന്നാണ് ഈ മന്ത്രം ചൊല്ലുന്നതിലൂടെ നാം സ്വയം ബോധ്യപ്പെടുത്തുന്നത്. ഒരു സാധനയാണ് ഇതിലൂടെ നാം നടത്തുന്നത്. 

ശുഭവിചാരങ്ങളോടെ ഉറങ്ങാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ മനനം ചെയ്യുന്ന മന്ത്രം. ആ നിലയ്ക്ക് ഇതിന് വളരെ പ്രസക്തിയുണ്ട്. 

ജീവിതത്തിലും കരിയറിലും എല്ലാം അത്യുന്നത വിജയങ്ങള്‍ നേടിയ പലരും ശിവസങ്കല്‍പ്പസൂക്തത്തിലെ ഈ മന്ത്രത്തിന്റെ ശക്തിയെക്കുറിച്ച് വാചാലരാകാറുണ്ട്. മനസിലെ ദുഷിപ്പ് മാറ്റി ശുദ്ധമായ ചിത്തത്തോടും ചിന്തയോടും കൂടി ഉറങ്ങി നല്ല നാളെയെ ക്ഷണിച്ചുവരുത്തുന്ന രഹസ്യവിദ്യയാണ് ഇത്. ജീവിതവിജയത്തിന് അത്യുത്തമവും നിര്‍ണായകവുമായ മന്ത്രമാണിതെന്ന് വൈദിക പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.