Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുല വാലായ്മയുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നത് ദോഷമോ?

astro-life Representative image

പുല വാലായ്മകാലത്തെ വിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങളും പരിഹാരങ്ങളും വായിക്കാം. എന്റെ മകളുടെ വിവാഹം കഴിഞ്ഞ് മൂന്നു മാസമാ‌യി അവളു ടെ വിവാഹത്തിന് ബന്ധുക്കളും അയൽപക്കക്കാരും മണ്ഡപ ത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. എന്നാൽ പിന്നീടാണ് അറിഞ്ഞത് അതിൽ ഒരു സ്ത്രീ അവരുടെ അടുത്ത ബന്ധു മരിച്ച് 13–ാം ദിവസമാണ് മണ്ഡപത്തിൽ എത്തി പുഷ്പം ഇട്ട തെന്ന്. അത് എന്റെ മകളുടെ വിവാഹജീവിതത്തെ ബാധിക്കും എന്ന് പറയുന്നു. സത്യമാണോ? സരസ്വതി കണ്ണൂര്‍

അമ്മ ഉദ്ദേശിക്കുന്നത് പുല വാലായ്മ ഉളള ദിവസം അവർ മണ്ഡപത്തിൽ എത്തിയതും ചടങ്ങുകൾ നടത്തിയതും ദോഷ കരമാണോ എന്നല്ലേ, മരണം നടന്നാൽ 16 ദിവസം പുല വാലായ്മ എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം . എന്നാൽ പല പുരാണഗ്രന്ഥങ്ങളിലും പറയുന്നത് മരണശേഷം 10 ദിവസം മാത്രമേ ബന്ധുക്കൾക്ക് അശുദ്ധിയുളളൂ എന്നാണ്. കലിയുഗ ത്തിൽ 10 ദിവസം മാത്രം അശുദ്ധി നോക്കിയാൽ മതി എന്ന താണ്.

ഒരാൾ മരിച്ചാൽ അയാളുടെ സപിണ്ഡീകരണം എന്ന കർമം പൂർത്തിയാക്കാൻ 16 പിണ്ഡങ്ങൾ വയ്ക്കണം. പത്തു ദിവസം കൊണ്ട് വേണം 16 പിണ്ഡകർമ്മങ്ങൾ പൂർത്തീകരിക്കുവാൻ എന്ന വിശ്വാസമാണ്. പിൽക്കാലത്ത് 16 പുല ആയി മാറിയത്. ഇനി പുലവാലായ്മ ഉളള കാലത്താണെങ്കിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. വിവാഹത്തിനും യജ്ഞത്തിനും, ഉത്സവത്തിനും പങ്കെടുക്കു ന്നത് പുല വാലായ്മ ഉളള സമയത്ത് ആണേലും സാരമല്ല എന്നാണ് പറയുന്നത്. അതിനാൽ‌ അയൽപക്കത്തുളളവർ അമ്മയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന് ആശങ്ക വേണ്ട.

Your Rating: