Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈ കണ്ടാലറിയാം സ്വഭാവം!

astro-nail

പരന്ന് വിസ്തൃതമായ ഉളളം കൈ ദാർശനിക മനസ്സിന്റെ ലക്ഷണമാണ്. ദാർശനിക ഹസ്തമുളളവരുടെ പെരുവിരൽ സാമാന്യം നീളമുളളതായിരിക്കും. നഖങ്ങൾക്കും നീളമുണ്ടാകും. കൈ വിരലിലെ കെട്ടു വരകൾ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ കഴിവുളള ഇവർ യുക്തി പരമായി ചിന്തിക്കാൻ കഴിവുളളവരായിരിക്കും.

ക്ഷമാശീലരായ ഇവർ സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും. ആശയങ്ങളുടെ ലോകത്ത് വിഹരിക്കുന്ന ഇവർ സാമ്പത്തിക നേട്ടത്തിനു വലിയ പ്രാധാന്യം കൽപ്പിക്കുന്നവരായിരിക്കില്ല.

കൈകളുടെ രൂപലക്ഷണ ശാസ്ത്രം

ഉളളം കൈയും കൈവിരലുകളും കൈത്തലവും കൂടി ചേരു മ്പോൾ ദീർഘ ചതുരം പോലെയുളളത് ചതുരഹസ്തം എന്ന വിഭാഗത്തിൽ പെടുന്നു. ഇത്തരം കൈകളുളളവർ ഉത്തരവാദിത്ത ബോധവും അച്ചടക്കവും ഉളളവരാകുമെന്ന് ജ്യോതിശാസ്ത്രം. അടുക്കു ചിട്ടയും പരിശ്രമശാലികളായ ഇവരുടെ സവിശേഷത യാണ്. കൂടാതെ ആചാരങ്ങളും കീഴ് വഴക്കങ്ങളും പാലിക്കും.

പ്രതിബന്ധങ്ങളെ തരണം ചെയ്യാനുളള കഴിവ് ഉണ്ടാകും. സ്നേഹം പൊതുവെ ഇവർ പ്രകടിപ്പിക്കാറില്ല എന്നാൽ സുഹൃത്തു ക്കൾക്കായി ത്യാഗം ചെയ്യും.

Your Rating: