Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണപതിക്കു പ്രാധാന്യം എന്തുകൊണ്ട്?

god-of-success

ഭാരതത്തിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഗോവാ , ആഡ്രാ, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ വിനായകചതുർത്തി അഘോഷിച്ചു വരുന്നു. ഇന്ത്യയ്ക്ക് പുറത്ത് നേപ്പാൾ, നോർത്ത അമേരിക്ക, തായ് ലാന്റ്, സിങ്കപ്പൂര്‍, മലേഷ്യ, കംബോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിലും ആഘോഷിച്ചുവരുന്നു. മത്സ്യപുരാണത്തിലും ഇതു സംബന്ധിച്ച വിവരങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിനായക ശില തായ് ലന്റിലാണ് നാഗോൺ നായക് എന്ന സ്ഥലത്താണ്. ബർമ്മ, വിയറ്റ്നാം ഇവിടെയും ആചരിക്കുന്നുണ്ട്.

ദേവിയുടെ ഒരു കണ്ണ് സൂര്യനും ഒരു കണ്ണ് അഗ്നിയും ഒരു കണ്ണ് ചന്ദ്രനുമാണ്. മഹാദേവന്‍ എല്ലാ കഴിവുമുളള ആളാണ്. മഹാവിഷ്ണുവിനുമെല്ലാകഴിവുമുണ്ട് അങ്ങനെ അവരുടെ അംശമായ മഹാഗണപതി ‘‘ഗണപതി പപ്പാ മോറിയാ’’യുടെ ജന്മദിനം സത്യവട്ടങ്ങളോടും നാമജപത്തോടു കൂടിയും ആഘോഷിക്കുന്നുണ്ട്.

ഗജവദനം

ആനയുെട പോലുള്ള വായ, ചെവി, കണ്ണ് ഇവ ജ്ഞാനിയായ ഒരു വ്യക്തിയുടെ സമാനമാണ്. ആത്മീയതയുടെ ദൗർബല്യമില്ലായ്മയുടെയും പ്രതീകമാണ് ആനയുടെ ഗജവദനം.

വയർ

ജ്ഞാനികൾക്ക് ജയപരാജയങ്ങളും ഉയർച്ചതാഴ്ചയുമില്ല. എല്ലാം ഒരുപോലെയാണ് അതുപോലെയാണ് ആനയുടെ ഇൗ വലിയ വയർ നല്ല ഗുണത്തിന്റെ പ്രതീകമാണ്.

ഗണപതിയുടെ മഴു

ഗണപതിയുടെ ഒരുമഴു പഴയ സംസ്കാരത്തെ ഉൽമൂലം ചെയ്തു പുതിയ സംസ്കാരത്തെ ഉൾക്കൊള്ളാനും പഠിപ്പിക്കണം.

ഒരു കയ്യിലെ കയർ

ആത്മാവിനെ പരമാത്മാവിനോട് ബന്ധിക്കുന്നതാണ് ഇൗ കയർ. ഇത് സ്നേഹത്തിന്റെയും ദിവ്യനിയമങ്ങളുടേതുമാണ്.

ഒരു കയ്യിലെ മോദകം

മോദകം ആനന്ദമാണ് . ഇത് തപസ്സിയുടെയും ബുദ്ധിയുടേയും ബലത്താൽ നേടിയ വിജയത്തിന്റെയും സന്തോഷത്തിന്റെയും ലഭ്യതയുടെ സൂചനയുമാണ്.

വരദമുദ്ര

അമൃതസ്വരൂപികളായ ഭക്തരെ അനുഗ്രഹിക്കുന്നു. നിർഭയതയും , ശാന്തിയും ദാനം ചെയ്യാൻ ഇതുകൊണ്ടു സാധിക്കുന്നു. അതുകൊണ്ട് വരദമുദ്ര ജ്ഞാനനിഷ്ട ഉള്ളവരുടെ പ്രതീകമായി കാണുന്നു.

ഗണപതിരഹസ്യം

ആനയുടെ ശിരസ്സ്

വളരെ ബുദ്ധിയുള്ള മൃഗമാണ് ആന. വിശാലമായ ശിരസ്സും അപാര ഒാർമ്മശക്തിയും , പ്രത്യേകതയാണ്. ഉപകരിക്കുന്നവരെയും ഉപദ്രവിക്കുന്നവരെയും മറക്കുകയില്ല. ആത്മാവിനെയും പരമാത്മാവിനെയും പറ്റി ശരിയായ അറിവും , സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെകുറിച്ചും ബോധമുള്ള മനുഷ്യനെ വിശാലബുദ്ധിയെന്നു പറയും അങ്ങനെയുള്ള ഒരു ശിരസ്സിനെയാണ് ആനയുടെ ശിരസിനോട് ഉപമിക്കുന്നത്. അതുകൊണ്ട് തന്നെ ഗണപതിയുടെ തല ആനയുടെ തലയോട് ഉപമിക്കുന്നത്.

തുമ്പിക്കൈ

ഇതിന്റെ തുമ്പിക്കൈയ്ക്ക് അപാരശക്തിയുണ്ട് വൃക്ഷത്തെപ്പോലും പിഴുതെറിയുന്നു. എന്നാൽ കുഞ്ഞുങ്ങളെ പ്രണമിക്കുന്നതും, പുഷ്പം അർപ്പിക്കുന്നതും തലയിൽ ജലാഭിഷേകം നടത്തുന്നത് ഇതുകൊണ്ടാണ്. വൃക്ഷങ്ങളും മറ്റും എടുക്കുന്ന അതേ തുമ്പികൈകൊണ്ട് സൂചിപോലുള്ളതു എടുക്കുന്നു. ഇതുപോലാണ് ജ്ഞാനിയായ വ്യക്തി പോരായ്മകളെ പിഴുതെറിയുന്നതും നല്ല കാര്യങ്ങൾ ഗ്രഹിക്കുകയും മറ്റുള്ളവർക്ക് ബഹുമാനവും , സ്നേഹവും അറിവും പകർന്നു കൊടുക്കുന്നതും.

ആനച്ചെവി

ചെവി വിശറിപോലെയാണ്, ഇത് ജ്ഞാനത്തിന്റെ തെളിവാണ്. ഇതിനെ ജ്ഞാനേന്ദ്രിയമായും കണക്കാക്കുന്നു.

കണ്ണുകൾ

ആനയുടെ കണ്ണുകൾ ചെറിയ വസ്തുക്കൾ പോലും വലുതായി കാണാന്‍ കഴിയുന്നതും ആന അത് ചെറുതായി കണ്ടിരുന്നെങ്കിലും . ജ്ഞാനിയായ ഒരു വ്യക്തിയുടെ പ്രത്യേകത ആണത്. ചെറിയവരിലും മഹത്വം കാണണമെന്നതാണ്. ജ്ഞാനിയുടെ നേത്രങ്ങൾ ആനയുടെ കണ്ണുകൾ പോലെയാണ്.

വിനായക ചതുർഥി ദിവസം ചെയ്യുന്ന പൂജകളുടെ ഫലം എന്ത്?

മഹാഗണപതിഹോമം , സർവ്വ വിഘ്നനാശത്തിനും, സർവ്വദുരിതനിവാരണത്തിനും, സർവ്വാശ്വര്യങ്ങളും കിട്ടുന്നതിനുവേണ്ടി. കറുകഹോമിച്ചാൽ െഎശ്വര്യത്തിനും ആയുസ്സിനും വർധനവുകൂടി വരും. നാളികേരവും കുരുമുളകും ഹോമിച്ചാൽ സുഖപ്രാപ്തിയും സമൃദ്ധിയും വരും. മുക്കൂറ്റി ഹോമിച്ചാൽ പൊതുജനം വശ്യത്തിലാകും.

അഷ്ട ദ്രവ്യങ്ങൾ

  1. കരിമ്പ് 2. അരിപ്പൊടി 3. കദളിപ്പഴം 4. ചിപ്പടം 5. എള്ള് 6.മോദകം 7. കൊട്ടത്തേങ്ങ 8. മലര് ഇവ അഷ്ടദ്രവ്യങ്ങളാകുന്നു. ഇവയോടൊപ്പം കറുകയും ജീരകവും, ഇന്ദുപ്പും, കുരുമുളകും, ഹോമിച്ചാൽ വൈശ്രവണനെ പോലെ ധനവാനായിതീരും. പാൽപ്പായസവും, ശക്കരപ്പായസവും, പഴങ്ങളും ഹോമിക്കാവുന്നതാണ്. താമരപ്പൂവും ഹോമിക്കാം.

ഗണേശപ്രീതിക്കുള്ള മറ്റു വ്രതങ്ങൾ ഏതെല്ലാം.? ചതുർഥി വ്രതമാണ് പ്രാധാന്യം. എല്ലാമാസത്തിലേയും, ചതുർത്തി വിശേഷമാണ് . കറുത്തപക്ഷത്തിലേയും വെളുത്തപക്ഷത്തിലേയും ചതുർത്തി ആചരിക്കാവുന്നതാണ്. ചിങ്ങത്തിലെ ചതുർത്തിയ്ക്ക് വിശേഷം കൂടുമെങ്കിലും മഹാഗണപതിയുടെ ജന്മദിനമല്ലെ. അന്ന് വിഭവസമൃദ്ധമായ സദ്യകൾ നടത്തിയും നാമങ്ങൾ ജപിച്ചും നമ്മുടെ ജന്മദിനംപോലെ ആഘോഷിക്കേണ്ടതാണെന്നാണ് ലേഖകന്റെ അഭിപ്രായം. കേരളത്തിലെ ആൾക്കാർ ആഘോഷിക്കുന്നത് കുറവാണ്. വടക്കേ ഇന്‍ഡ്യയിലേക്ക് ചെന്നാൽ ഇവർ 10 ദിവസത്തോളം ആഡംബരപൂർവ്വം ആഘോഷിക്കാറുണ്ട്. ചൊവ്വാഴ്ചയും ചതുർഥിയും ചേർന്ന് വരുന്നത് കൂടുതൽ മംഗളകരമാണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.