Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറുകിൽ ഒളിഞ്ഞിരിക്കുന്ന ഭാഗ്യനിർഭാഗ്യങ്ങൾ

mole-on-face

ശരീരത്തിലെ മറുകിന്റെ സ്ഥാനവും ഭാഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ശരീരത്തിലെ മറുകിനെ അത്ര നിസ്സാരമാക്കി കാണല്ലേ. ഭാഗ്യം കൊണ്ട് വരുന്ന വഴിയാണ് ജ്യോതിഷ ശാസ്ത്രം മറുകിനെ കാണുന്നത്. മറുകുശാസ്ത്രം അഥവാ മോളോളജി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൈരേഖ നോക്കി ഭാവി നിശ്ചയിക്കുന്നത് പോലെ തന്നെയാണ് മറുകിന്റെ സ്ഥാനം നോക്കിയും ഭാഗ്യ നിർഭാഗ്യങ്ങൾ പറയുന്നത് എന്നാണ് ശാസ്ത്രം പറയുന്നത്. സ്ത്രീ-പുരുഷന്മാരുടെ ശരീരത്തില്‍ എവിടെയാണോ മറുക് അതിനനസുരിച്ച് ഭാഗ്യത്തിന്റെ വരവും വ്യത്യാസപ്പെടുന്നു.

മറുകിന്റെ സ്ഥാനം നോക്കി ഫലം അറിയാം

പുരുഷന് വലതുവശത്തും സ്ത്രീകള്‍ക്ക് ഇടതുവശത്തും മറുകുള്ളതാണ് ശുഭലക്ഷണം. ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണ്.

സ്ത്രീകള്‍ക്ക് നെറ്റിയുടെ മധ്യത്തില്‍ മറുക് വന്നാല്‍ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട. തികഞ്ഞ ഐശ്വര്യവതിയാണ് അവൾ. ധനം, ഐശ്വര്യം.എന്നിവ അവളെ തേടിയെത്തും.

ഇനി , കഴുത്തിന്റെ മുന്‍വശത്തയാണ് മറുക് ഉള്ളതെങ്കിലോ, അവൾ വിദ്യാസമ്പന്നയാകും. ഈ മറുകിനു വെള്ള നിറമാണ് എങ്കിൽ പറയുകയും വേണ്ട, അവൾ വിദ്യകൊണ്ട് അറിയപ്പെടും.

അസ്ഥാനങ്ങളില്‍ മറുകുള്ള സ്ത്രീ വേശ്യയാകുമെന്നു പൊതുവെ ഒരു ധാരണ പരക്കുന്നുണ്ട്. എന്നാൽ ഇത് സത്യമല്ലെന്ന് ജ്യോതിഷം പറയുന്നു.

പുരുഷന്മാർക്ക്, ചെവിയുടെ അകത്തോ പുറത്തോ ചുവന്ന മറുക് ഉണ്ടെങ്കിൽ ധനഭാഗ്യം അവരെ തേടിയെത്തും. മേൽച്ചുണ്ടിന് മുകളിലായാണ് മറുക് എങ്കിലും ഫലം ഇത് തന്നെ. മാത്രമല്ല ഇത്തരം പുരുഷന്മാർ ദയാലുവും ആയിരിക്കും.

കഴുത്തിന് പിന്‍ഭാഗത്ത് മറുകുള്ള പുരുഷന്‍ തൊഴിലിൽ മികച്ചഗുണം കാണിക്കും. ഇവർ കര്‍മ്മനിരതരും ധനികരുമായിരിക്കും . രണ്ടു പുരികങ്ങളുടെ ഇടക്കുള്ള മറുക് പുരുഷന് ദാരിദ്രത്തിന്റെയും നപുംസകത്തിന്റെയും ലക്ഷണമാണ് . ചുണ്ടില മറുകുള്ള പുരുഷൻ അഹങ്കാരിയാണെന്നും ജ്യോതിഷം പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.